നേമം ∙ എനിക്ക് ഒരേ ഒരു കാര്യമേ ഇപ്പോള്‍ പറയാനുള്ളൂ, ‘നീ പോ മോനേ… ദിനേശാ… നോ, നീ പോ മോനേ.. വിജയ’– തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി നേമത്ത് കത്തിക്കയറിയപ്പോള്‍ കോണ്‍ഗ്രസ് അനുഭാവികളുടെ കൂട്ടക്കയ്യടി.
കേരളത്തില്‍ പിണറായി വിജയന് സര്‍ക്കാരിന്റെ കാലാവധി കഴിഞ്ഞെന്നും ഇനി കോണ്‍ഗ്രസിന്റെ കാലമാണെന്നും രേവന്ത് റെഡ്ഡി പറഞ്ഞു. സ്വതസിദ്ധമായ ചിരിയിലൂടെയായിരുന്നു രേവന്ത് റെഡ്ഡി കാണികളെ കയ്യിലെടുത്തത്.
ഇനി കേരളത്തില്‍ തുടരാന്‍ പിണറായിക്ക് സമയമില്ലെന്നും കോണ്‍ഗ്രസാണ് ഭരിക്കുകയെന്നും അതിലൂടെ വലിയ വികസനത്തിലേക്ക് കേരളത്തെ നയിക്കുമെന്നും തെലങ്കാന മുഖ്യമന്ത്രി പറഞ്ഞു. നരേന്ദ്ര മോദിയും പിണറായി വിജയനും സഹോദരൻമാരാണ്.
പിണറായി വിജയനിലൂടെ കേരളത്തെ തട്ടിയെടുക്കാൻ നരേന്ദ്രമോദി ശ്രമിക്കുകയാണെന്നും രേവന്ത് റെഡ്ഡി ആരോപിച്ചു. നേമം നിയോജക മണ്ഡലത്തിലെ പൂന്തുറയിൽ യുഡിഎഫ് സ്ഥാനാർഥി കെ.എസ്.
ശബരീനാഥന് വോട്ടഭ്യർഥിച്ച് റോഡ് ഷോയും നടന്നു. ദീപാദാസ് മുൻഷിയും റോഡ് ഷോയിൽ പങ്കെടുത്തു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

