തിരുവനന്തപുരം ∙ കേരളത്തിലെ കനത്ത ചൂടിനു കാരണങ്ങളിലൊന്ന് അർബൻ ഹീറ്റ് ഐലൻഡ് (യുഎച്ച്ഐ) പ്രതിഭാസം. ഗ്രാമപ്രദേശങ്ങളെക്കാൾ നഗരകേന്ദ്രങ്ങളിലാണ് ഉയർന്ന താപനിലയുള്ളത്.
കൊച്ചി, തിരുവനന്തപുരം, കോഴിക്കോട്, കണ്ണൂർ, കോട്ടയം, തൃശൂർ, കൊല്ലം, പാലക്കാട് നഗരങ്ങളിലെ രാത്രികാല താപനിലയിലും വർധനയുണ്ട്. കേരളം അതിവേഗം നഗരസ്വഭാവത്തിലേക്കു മാറുന്നതും ഉയർന്ന ജനസാന്ദ്രതയും ചൂടു വർധിപ്പിച്ചതായി കാലാവസ്ഥാ ശാസ്ത്രജ്ഞർ പറയുന്നു.
പച്ചപ്പും തണ്ണീർത്തടങ്ങളും കുറയുന്നതും ചൂടു വർധിപ്പിക്കുന്നു. ഗ്ലാസ് പതിപ്പിച്ച വലിയ കെട്ടിടങ്ങളും എസിയുടെ ഉപയോഗവും മറ്റു കാരണങ്ങളാണ്.
സാറ്റലൈറ്റ് ചിത്രങ്ങൾ പ്രകാരം കൊച്ചി, തിരുവനന്തപുരം, കോഴിക്കോട് നഗരങ്ങളിലെ പച്ചപ്പിൽ 10 വർഷത്തിനിടെ ഗണ്യമായ കുറവുണ്ടായി. ഉയർന്ന കോൺക്രീറ്റ് കെട്ടിടങ്ങളുടെ സാന്ദ്രതയും വ്യവസായ മേഖലകളും കൊച്ചിയിലെ ‘ഹീറ്റ് പോക്കറ്റുകളു’ടെ വിസ്തൃതി 14 ചതുരശ്ര കിലോമീറ്ററിൽ നിന്ന് 41 ചതുരശ്ര കിലോമീറ്റർ ആയി വർധിപ്പിച്ചു.
2 പതിറ്റാണ്ടിനിടെ നിർമാണ മേഖലകൾ 300% വളർന്നു. വയലുകളും കുളങ്ങളും ഇല്ലാതായതോടെ സ്വാഭാവിക ‘കൂളിങ് സിസ്റ്റവും’ ഇല്ലാതായി.
ഭൂമി പ്ലോട്ടുകളായി തിരിക്കാൻ തുടങ്ങിയതോടെ മരങ്ങളും മുറിച്ചുനീക്കപ്പെട്ടു. പച്ചപ്പും തണലും സമൃദ്ധമായിരുന്ന തിരുവനന്തപുരം നഗരത്തിൽ 30 വർഷത്തിനിടെ കോൺക്രീറ്റ് നിർമാണങ്ങൾ 13 ശതമാനത്തിൽനിന്ന് 41 ശതമാനമായി.
കോഴിക്കോട് നഗരത്തിൽ കെട്ടിടങ്ങൾ കാറ്റിന്റെ സ്വാഭാവിക സഞ്ചാരം തടസ്സപ്പെടുത്തുന്നതായും കണ്ടെത്തി.
‘കൂൾ റൂഫ്’ സംവിധാനവുമായി അഹമ്മദാബാദ്
യുഎച്ച്ഐയെ തടയാൻ ഹീറ്റ് ആക്ഷൻ പ്ലാൻ കൊണ്ടുവന്ന അഹമ്മദാബാദിൽ ആദ്യം കെട്ടിടങ്ങളുടെ മുകളിൽ വെള്ള പെയ്ന്റ് പൂശി ‘കൂൾ റൂഫ്’ നടപ്പിലാക്കി. ഇതോടെ ചൂട് 2-3 ഡിഗ്രി സെൽഷ്യസ് വരെ കുറഞ്ഞു.
കെട്ടിടങ്ങളുടെ ചുവരുകളിലും മുകളിലും ചെടികൾ നട്ടു. മഴവെള്ളം മണ്ണിലേക്കിറങ്ങുന്ന പ്രത്യേക കല്ലുകൾ റോഡിൽ പാകിയതു വഴി ബാഷ്പീകരണത്തിലൂടെ അന്തരീക്ഷം തണുപ്പിക്കാനായി.
നഗരത്തിനുള്ളിൽ മിയാവാക്കി വനങ്ങളുമൊരുക്കി.
കേരളത്തിൽ നഗരങ്ങളും ഗ്രാമങ്ങളും തമ്മിലുള്ള താപനില വ്യത്യാസം:
വർഷം , നഗരത്തിലെ ശരാശരി താപനില, ഗ്രാമത്തിലെ ശരാശരി താപനില , വ്യത്യാസം (എല്ലാം ഡിഗ്രി സെൽഷ്യസിൽ) എന്നീ ക്രമത്തിൽ.
2016 36.5 34.2 2.3 2019 37.2 34.5 2.7 2023 38.4 35.1 3.3 2024 39.5 35.8 3.7 2026 39.8 35.9 3.9
എന്താണ് അർബൻ
ഹീറ്റ് ഐലൻഡ് (യുഎച്ച്ഐ)
ഒരു നഗരപ്രദേശം ചുറ്റുമുള്ള ഗ്രാമപ്രദേശങ്ങളെക്കാൾ ഉയർന്ന താപനില രേഖപ്പെടുത്തുന്ന പ്രതിഭാസം.
നഗരങ്ങളിലെ കെട്ടിടങ്ങൾ, ടാർ റോഡുകൾ, കോൺക്രീറ്റ് ഉപരിതലങ്ങൾ എന്നിവ പകൽ സൂര്യപ്രകാശത്തിലെ ചൂട് വൻതോതിൽ ആഗിരണം ചെയ്യുകയും രാത്രി പുറത്തുവിടുകയും ചെയ്യുന്നു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

