തിരുവനന്തപുരം ∙ ആറ്റുകാൽ പൊങ്കാലയുടെ ക്രമീകരണങ്ങളുടെ പശ്ചാത്തലത്തിൽ ഇന്ന് മുതൽ മാർച്ച് 3 വരെ സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ വാഹന പാർക്കിങ്ങിന് നിയന്ത്രണം ഏർപ്പെടുത്തി. രണ്ടാം എൻട്രൻസ് (പവർ ഹൗസ് റോഡ് വശം) പൂർണമായി അടച്ചു.
സ്റ്റേഷന് അകത്തേക്ക് പ്രവേശിക്കാൻ തമ്പാനൂർ വശത്തുള്ള പ്രധാന കവാടം, പാർസൽ ഓഫിസ് വശം, പ്രീമിയം പാർക്കിങ്, തൈക്കാട് വനിതാ ശിശു ആശുപത്രിക്ക് അണ്ടർപാസ് എന്നീ കവാടങ്ങൾ ഉപയോഗിക്കണം.
3ന് തിരുവനന്തപുരം സെൻട്രൽ സ്റ്റേഷനിൽ നിന്ന് പുറപ്പെടുന്ന കൊല്ലം ജംക്ഷൻ ഭാഗത്തേക്കുള്ള ട്രെയിനുകൾ — പ്ലാറ്റ്ഫോമുകൾ 1,2,3,4ൽ നിന്നു പുറപ്പെടും. നാഗർകോവിൽ ഭാഗത്തേക്കുള്ള ട്രെയിനുകൾ പ്ലാറ്റ്ഫോം 5 നിന്നു പുറപ്പെടും.
തിരക്ക് ഒഴിവാക്കുന്നതിന് പ്ലാറ്റ്ഫോമുകളിലേക്ക് പ്രവേശനം മൂന്ന് സ്ഥലങ്ങളിലൂടെ ക്രമീകരിച്ചു. ഇവിടെ നിന്ന് യാത്രക്കാർക്ക് അൺറിസർവ്ഡ് ടിക്കറ്റുകൾ വാങ്ങാം.ട്രെയിൻ ഷെഡ്യൂളിന് അനുസൃതമായി മാത്രമേ പ്ലാറ്റ്ഫോമിലേക്ക് പ്രവേശനം അനുവദിക്കൂ.
റിസർവ്ഡ് ടിക്കറ്റുള്ള യാത്രക്കാർക്ക് പ്രധാന എൻട്രൻസ് പോർട്ടിക്കോ വഴി നേരിട്ട് പ്രവേശിക്കാം.
പേട്ടയിൽ അധിക സ്റ്റോപ്
റിസർവ്ഡ് യാത്രക്കാരുടെ സൗകര്യാർഥം തിരുവനന്തപുരം പേട്ട സ്റ്റേഷനിൽ തിരുവനന്തപുരം സെൻട്രൽ – ഹസ്രത് നിസാമുദ്ദീൻ രാജധാനി എക്സ്പ്രസ്,തിരുവനന്തപുരം സെൻട്രൽ – എറണാകുളം ജംക്ഷൻ, തിരുവനന്തപുരം സെൻട്രൽ – എംജിആർ ചെന്നൈ സെൻട്രൽ സൂപ്പർഫാസ്റ്റ്, തിരുവനന്തപുരം സെൻട്രൽ – എറണാകുളം ജംക്ഷൻ, നാഗർകോവിൽ ജംക്ഷൻ – കോട്ടയം എക്സ്പ്രസ്,തിരുവനന്തപുരം സെൻട്രൽ – മംഗളൂരു സെൻട്രൽ വന്ദേഭാരത് എക്സ്പ്രസ്,നാഗർകോവിൽ ജംക്ഷൻ – ഗാന്ധിധാം എക്സ്പ്രസ്,തിരുവനന്തപുരം സെൻട്രൽ – സില്ചാർ അരോണായ് സൂപ്പർഫാസ്റ്റ് എക്സ്പ്രസ്,തിരുവനന്തപുരം സെൻട്രൽ – ഡോ.
എംജിആർ ചെന്നൈ സെൻട്രൽ സൂപ്പർഫാസ്റ്റ് എക്സ്പ്രസ്, തിരുവനന്തപുരം സെൻട്രൽ – ഗുരുവായൂർ എക്സ്പ്രസ്,കന്യാകുമാരി – പുനലൂർ പാസഞ്ചർ,തിരുവനന്തപുരം സെൻട്രൽ – എറണാകുളം ജംക്ഷൻ വഞ്ചിനാട് എക്സ്പ്രസ് എന്നിവയ്ക്ക് ഒരു മിനിറ്റ് താൽക്കാലിക സ്റ്റോപ് ഏർപ്പെടുത്തി. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

