തിരുവനന്തപുരം ∙ 20 കോടിയോളം രൂപ വില വരുന്ന ലഹരി വസ്തുക്കൾ ആന്ധ്രയിൽനിന്ന് കടത്തിയ കേസിൽ പ്രതിക്ക് 26 വർഷം കഠിനതടവും 2 ലക്ഷം രൂപ പിഴയും. കോട്ടയം നീണ്ടൂർ ചക്കുപുരയ്ക്കൽ വീട്ടിൽ ജോർജ് കുട്ടിയെയാണു നർകോട്ടിക്സ് ഡ്രഗ്സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസസ് ആക്ട്(എൻഡിപിഎസ്) സ്പെഷൽ കോടതി ശിക്ഷിച്ചത്. പിഴ ഒടുക്കിയില്ലെങ്കിൽ 2 വർഷം കഠിന തടവു കൂടി അനുഭവിക്കണം.
2019 ജൂൺ 22ന് ആയിരുന്നു കേസിനാസ്പദമായ സംഭവം.
കോവളം കഴക്കൂട്ടം ബൈപാസ് റോഡിൽ കാറിന്റെ രഹസ്യ അറയ്ക്കുള്ളിൽ 20.064 കിലോ ഹഷീഷ് ഓയിലും 2.5 കിലോ കഞ്ചാവും 220 ഗ്രാം ചരസ്സും ഒളിപ്പിച്ചു കടത്തിയ കേസിലാണ് എക്സൈസ് അറസ്റ്റ് ചെയ്തത്. കേരളത്തിലെ വിവിധ സ്ഥലങ്ങളിലുള്ള ഇടനിലക്കാരായ കച്ചവടക്കാർക്ക് എത്തിക്കുന്നതിന് വേണ്ടി കൊണ്ടുവന്ന ലഹരി വസ്തുക്കളായിരുന്നു കാറിൽ.
കസ്റ്റഡിയിലിരിക്കെ എക്സൈസ് ഉദ്യോഗസ്ഥരെ ആക്രമിച്ചു കടന്നുകളഞ്ഞ ഇയാളെ പിന്നീട് മലപ്പുറത്തു നിന്ന് ആണ് എക്സൈസ് സംഘം വീണ്ടും പിടികൂടിയത്. 1 MINUTE AGO 46 MINUTES AGO 1 HOUR 4 MINUTES AGO അന്ന് എക്സൈസ് ഉദ്യോഗസ്ഥർക്കു നേരെ വെടിയുതിർത്തപ്പോൾ ഉദ്യോഗസ്ഥനു വെടിയേറ്റിരുന്നു.
പിടിയിലാകുമ്പോൾ 10 കിലോ ഹഷീഷും കൈവശമുണ്ടായിരുന്നു. കസ്റ്റഡിയിൽ നിന്നു കടന്ന കേസിൽ ബെംഗളൂരു കോടതി പ്രതിയെ 6 മാസം തടവിനും 25,000 രൂപ പിഴയും വിധിച്ചിരുന്നു. പ്രോസിക്യൂഷന് വേണ്ടി എൻഡിപിഎസ് സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ ബി.എൽ.മനേഷ്, ജെ.പ്രവീണ എന്നിവർ ഹാജരായി.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

