നെയ്യാറ്റിൻകര ∙ ഇന്നലെ അപകടമുണ്ടായ ഈരാറ്റിൻപുറത്ത് കഴിഞ്ഞ 5 വർഷത്തിനിടെ 9 പേർ അപകത്തിൽപ്പെട്ടു മരിച്ചുവെന്നു കണക്കുകൾ. തലനാരിഴയ്ക്കു രക്ഷപ്പെട്ടവരുമുണ്ട്.
നെയ്യാറിൽ കൂട്ടുകാരുമൊത്ത് കുളിക്കുന്നതിനിടെ പ്ലസ്ടു വിദ്യാർഥി കാട്ടാക്കട തൂങ്ങാംപാറ അമൃതത്തിൽ അനിൽ കുമാർ – രജനി ദമ്പതികളുടെ മകൻ അഭിനവ് ആണ് ഇന്നലെ മരിച്ചത്.
മരണങ്ങൾ തുടർക്കഥയായപ്പോൾ സുരക്ഷയ്ക്കു വേണ്ടി ഒരു സുരക്ഷാ ജീവനക്കാരനെ നിയോഗിച്ചിരുന്നു. ഈ സെക്യൂരിറ്റി ജീവനക്കാരൻ ഇരിക്കുന്നതിന്റെ ഏതാണ്ട് 400 മീറ്റർ മാറിയാണ് വിദ്യാർഥികൾ കുളിക്കാൻ ഇറങ്ങിയത്.
പ്രകൃതി രമണീയമായതിനാൽ തന്നെ ഇവിടെ ഒട്ടേറെ പേരാണ് കാണാനും ജലക്രീഡയ്ക്കുമായും എത്തുന്നത്. 45 MINUTES AGO
1 HOUR 3 MINUTES AGO
5 HOURS 18 MINUTES AGO
ചതിക്കുഴികൾ ഒളിപ്പിച്ച പാറക്കെട്ടുകൾ
പാറക്കെട്ടുകൾക്കിടയിലൂടെ ഒഴുകി വരുന്ന നെയ്യാർ ആണ് ഇവിടുത്തെ കൗതുക കാഴ്ച.
പലയിടത്തും ചെറിയ രീതിയിൽ ആണ് വെള്ളം ഒഴുകുന്നത്. ഇവിടെ കുളിക്കുന്നത് അപകടമല്ല.
പക്ഷേ, ചില സ്ഥലങ്ങളിൽ ചതിക്കുഴികൾ ഉണ്ട്. ഇതു പെട്ടെന്നു കണ്ടെത്താനും കഴിയില്ല.
ഒട്ടേറെ അപകടങ്ങളുണ്ടായതിനെ തുടർന്നാണ് സെക്യൂരിറ്റി ജീവനക്കാരനെ നിയോഗിച്ചത്. പലയിടത്തും അപകട മുന്നറിയിപ്പ് ബോർഡുകളും സ്ഥാപിച്ചു.
പക്ഷേ, അവയെ അവഗണിച്ചെത്തുന്നവരിൽ പലരും അപകടത്തിൽപ്പെടുകയും ചെയ്യുന്നു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

