നെടുമങ്ങാട് ∙ ജില്ലാ ആശുപത്രിയിൽ യുവതിക്കു പ്രസവ ശസ്ത്രക്രിയ നടത്തിയപ്പോൾ പിഴവു സംഭവിച്ച കേസിൽ ആരോഗ്യവകുപ്പ് അന്വേഷണം ആരംഭിച്ചു. ഇതിന്റെ ഭാഗമായി അഡീഷനൽ ജില്ലാ മെഡിക്കൽ ഓഫിസർ (വിജിലൻസ്) ഡോ.എൽ.അനിൽ കുമാർ യുവതിയുടെ മൊഴി എടുത്തു.
ആർസിഎച്ച് ഓഫിസർ ഡോ.ശിൽപ ബാബു തോമസും ഒപ്പം ഉണ്ടായിരുന്നു. ഇതിനിടെ ജില്ലാ മെഡിക്കൽ ഓഫിസർ ഡോ.ബിന്ദു മോഹനും ആശുപത്രിയിൽ എത്തി.
11.45ന് ആരംഭിച്ച യുവതിയുടെ മൊഴി എടുക്കൽ ഒന്നര മണിക്കൂർ നീണ്ടു. തുടർന്ന് ആശുപത്രി സൂപ്രണ്ട്, മറ്റ് ജീവനക്കാർ, ആരോപണ വിധേയയായ ഡോക്ടറുടെയും മൊഴി എടുത്തു.
പ്രസവ ശസ്ത്രക്രിയയ്ക്കു വിധേയയായ യുവതിയുടെ ജനനേന്ദ്രിയത്തിലൂടെയാണു ശരീര വിസർജ്യം പുറത്തേക്കു പോകുന്നത്.
നെടുമങ്ങാട് ആശുപത്രിയിലും പിന്നീട് മെഡിക്കൽ കോളജ് ആശുപത്രിയിലും ചികിത്സ തേടി. ഇതിനിടെ ഒട്ടേറെ ശസ്ത്രക്രിയകൾ ചെയ്തു.
ഫലമില്ലാത്തതിനാൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. സ്റ്റോമ ബാഗ് വയറിന് പുറത്തു ഘടിപ്പിച്ചിരിക്കുകയാണ്.
ജനനേന്ദ്രിയത്തിൽ ശസ്ത്രക്രിയ നടത്തിയ മുറിവ് ഉണങ്ങുമ്പോൾ സ്റ്റോമ ബാഗിലേക്ക് മാറ്റിയിട്ടുള്ള വൻകുടലിന്റെ ഭാഗം തിരികെ ശരീരത്തിനുള്ളിലേക്കു മാറ്റാമെന്നാണ് ഡോക്ടർമാർ അറിയിച്ചിട്ടുള്ളത്. 4 MINUTES AGO 4 MINUTES AGO 8 MINUTES AGO … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

