തിരുവല്ല ∙ ഉന്നത നിലവാരത്തിൽ ടാർ ചെയ്ത ടികെ റോഡിന്റെ വശങ്ങളിൽ കോൺക്രീറ്റ് ചെയ്യുന്നതു വഴിയരികിലെ പെട്ടിക്കടക്കാരെ സംരക്ഷിച്ച് എന്നു പരാതി. തീപ്പനി, മഞ്ഞാടി ഭാഗത്താണു താൽകാലിക ഷെഡ് ഇരിക്കുന്നഭാഗവും, പെട്ടിവണ്ടി കച്ചവടക്കാർ കയ്യടിക്കിയരിക്കുന്ന ഭാഗവും ഒഴിവാക്കി കോൺക്രീറ്റ് ചെയ്യുന്നത്.
ഈ ഭാഗങ്ങളിൽ ബുദ്ധിമുട്ടില്ലാതെ റോഡിന് വീതിയെടുക്കാൻ സ്ഥലമുണ്ട്. എന്നാൽ തീരെ കുറഞ്ഞ വീതിയിൽ മാത്രമാണു റോഡിന്റെ ഇരുവശവും കോൺക്രീറ്റ് ചെയ്യുന്നത്
റോഡിന്റെ നിർമാണം സംബന്ധിച്ച് ആദ്യം മുതൽ ആക്ഷേപങ്ങൾ ഉയർന്നിരുന്നു.
ഇട്ട് ഒരു മാസം കഴിഞ്ഞപ്പോൾ ടാറിങ് ഇളകി. തിരുവല്ല മഞ്ഞാടിക്കു സമീപമായിരുന്നു ഇത്.
ടികെ റോഡിന്റെ നവീകരണത്തിന്റെ ഭാഗമായി തിരുവല്ല മുതൽ വള്ളംകുളം വരെയുള്ള 6 കിലോമീറ്റർ ഭാഗത്ത് 5.5 കോടി രൂപയുടെ നിർമാണ ജോലികളാണു നടക്കുന്നത് . നിർമാണം പലയിടത്തും അശാസ്ത്രീയമാണെന്നു പരാതി ഉയർന്നിരുന്നു.
റോഡിന്റെ വശങ്ങൾ കോൺക്രീറ്റ് ചെയ്തതു ചില സ്വകാര്യ കേബിൾ കമ്പനിക്കു വേണ്ടി വെട്ടിപ്പൊളിച്ചതും പരാതിക്കിടയാക്കിരുന്നു. റോഡിന്റെ ടാറിങ് ഇളകാത്ത ഭാഗങ്ങൾ ഇളക്കി ടാറിങ് അവശിഷ്ടങ്ങളും മറ്റും ഉപയോഗിച്ചു കറ്റോട് മുതൽ തോട്ടഭാഗം വരെയുള്ള സ്വകാര്യ വ്യക്തികളുടെ സ്ഥലങ്ങൾ നികത്താനും വഴികൾ നിർമിച്ചു നൽകാനും കരാറുകാർ ഉൾപ്പെടെയുള്ളവർ ശ്രമിച്ചതായി നാട്ടുകാർ പിഡബ്ല്യുഡിക്ക് പരാതി നൽകിയിരുന്നെങ്കിലും നടപടി ഉണ്ടായില്ല.കോടികൾ ചെലവാക്കിയുള്ള ടികെ റോഡിന്റെ നവീകരണത്തെക്കുറിച്ച് ആക്ഷേപം ഉയരുന്ന സാഹചര്യത്തിൽ അധികൃതരുടെ ഇടപെടലുകൾ ഉണ്ടാകണമെന്ന ആവശ്യം ശക്തമാണ്. …
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

