പറക്കോട്∙ പൈപ്പ് പണി പൂർത്തിയാക്കിയെങ്കിലും അനുബന്ധ പണികൾ തീർത്തു റോഡ് പിഡബ്ല്യുഡിക്കു കൈമാറാത്തതിനാൽ പറക്കോട്–ചിരണിക്കൽ റോഡ് നവീകരണം തുടങ്ങാൻ വൈകുന്നു. ഇതോടെ റോഡിനിരുവശത്തു താമസിക്കുന്ന വീട്ടുകാരും റോഡരികിലുള്ള വ്യാപാരികളും ഇതുവഴി സഞ്ചരിക്കുന്ന യാത്രക്കാരും പൊടിയിൽ മൂടുന്ന സ്ഥിതിയായി.
രണ്ടാഴ്ചയിലേറെയായി റോഡിന്റെ വശത്തുള്ള വീടുകളും കടകളുമെല്ലാം പൊടിമൂടി കിടക്കുകയാണ്. പൊടിശ്വസിച്ച് പലർക്കും ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാകുന്നു.
എന്നിട്ടും അധികൃതർ ഒന്നും ചെയ്യുന്നില്ല.
കഴിഞ്ഞ സെപ്റ്റംബർ 29ന് ആണു പൈപ്പ് മാറ്റിയിടുന്ന ജോലികൾ തുടങ്ങിയത്. പണികൾ ഇഴഞ്ഞു നീങ്ങിയതിനാൽ 2 കിലോമീറ്ററോളം ദൈർഘ്യമുള്ള റോഡിന്റെ ഇരുവശത്തേയും പൈപ്പു മാറ്റിയിടാൻ 75 ദിവസത്തോളമെടുത്തു. മാറ്റിയിടൽ ജോലികൾ രണ്ടാഴ്ച മുൻപു പൂർത്തിയാക്കിയെങ്കിലും പൈപ്പിടാൻ എടുത്ത ഭാഗം മണ്ണിട്ട് ഉറപ്പിച്ച് അതിന്റെ രേഖകൾ നൽകി റോഡ് പിഡബ്ല്യുഡിക്കു കൈമാറാത്തതിനാലാണു റോഡ് നവീകരണം വൈകുന്നത്.
ജോലികൾ പൂർത്തിയാക്കിയതുമായി ബന്ധപ്പെട്ട രേഖകൾ അടൂർ അതോറിറ്റി ഓഫിസ് അധികൃതർ ജില്ലാ ഓഫിസിനു കൈമാറിയെങ്കിലും ജില്ലാ ഓഫിസിൽ നിന്നുള്ള അനാസ്ഥ കാരണം ബന്ധപ്പെട്ട് രേഖകൾ നൽകി റോഡ് കൈമാറാനുള്ള താമസമാണ് ജനങ്ങളെ ബുദ്ധിമുട്ടിലാക്കി കൊണ്ടിരിക്കുന്നത്.
ജനപ്രതിനിധികളോ ജില്ലാ ഭരണകൂടമോ ഇക്കാര്യത്തിൽ വേണ്ട
ഇടുപെടലുകൾ നടത്തുന്നതു പോലുമില്ല. നവീകരണം പൂർത്തിയായാൽ ഉദ്ഘാടനം വേഗത്തിൽ നടത്താൻ ഓടി നടക്കുന്ന ജനപ്രതിനിധികൾ 3 മാസമായി ജനങ്ങൾ അനുഭവിച്ചു കൊണ്ടിരിക്കുന്ന ദുരിതം കണ്ടില്ലെന്നു നടിക്കുകയാണ്.
ജലഅതോറിറ്റി ജില്ലാ ഓഫിസ് അധികൃതർ പൈപ്പുമാറ്റിയിടൽ പൂർത്തിയാക്കിയതുമായി ബന്ധപ്പെട്ട രേഖകൾ എത്രയും വേഗം പിഡബ്ല്യുഡി അധികൃതർക്ക് സമർപ്പിക്കണമെന്നാണ് നാട്ടുകാർ അവശ്യപ്പെടുന്നത്.
ഇനിയും വൈകിയാൽ സമരത്തിലേക്ക് നീങ്ങുമെന്ന് പറക്കോട്–ചിരണിക്കൽ നിവാസികൾ പറഞ്ഞു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

