പന്തളം ∙ ചേരിക്കൽ കരിങ്ങാലിപ്പാടത്തിനോട് ചേർന്ന ചൂരക്കോട് ഭാഗത്തെ റവന്യു പുറമ്പോക്ക് സ്ഥലത്ത് പൊതുകളിസ്ഥലം നിർമിക്കണമെന്നാവശ്യം. ഇവിടെയുള്ള 1.5 ഏക്കർ സ്ഥലം ഇതിനായി വിനിയോഗിക്കണമെന്നാണ് ആവശ്യം.
ഇതു സംബന്ധിച്ചു വാർഡ് കൗൺസിലർ എസ്.അരുൺ നഗരസഭാ കൗൺസിലിൽ ആവശ്യമുന്നയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ 20ന് ചേർന്ന കൗൺസിലിൽ വിഷയം ചർച്ച ചെയ്തു.സ്ഥലം വിട്ടുകിട്ടുന്നതിനായി സർക്കാരിനു കത്ത് നൽകാൻ ഈ യോഗത്തിൽ തീരുമാനമായി.
യുവാക്കളുടെ ആരോഗ്യ പരിപാലനത്തിനും വ്യായാമത്തിനും കളിസ്ഥലം പ്രയോജനപ്പെടുമെന്നാണ് വിലയിരുത്തൽ.
ഡിജിറ്റൽ സർവേയിൽ ഈ ഭാഗത്തെ പുറമ്പോക്ക് സ്ഥലം നിർണയിച്ചിട്ടുണ്ട്. ഇവിടെ ടൂറിസം പദ്ധതി നടപ്പാക്കണമെന്ന കാലങ്ങളായുള്ള ആവശ്യം അവഗണിക്കപ്പെട്ട
സാഹചര്യത്തിൽ കളിസ്ഥലം നിർമിക്കുന്നത് പരിഗണിക്കണമെന്നാണ് ആവശ്യം. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]