പത്തനംതിട്ട ∙ 7 ദിവസം നീണ്ടുനിൽക്കുന്ന ഓണാഘോഷത്തിന് ഘോഷയാത്രയോടെ പത്തനംതിട്ടയിൽ തുടക്കമായി.
മന്ത്രി വീണ ജോർജ് ഉദ്ഘാടനം ചെയ്തു. നഗരസഭാധ്യക്ഷൻ ടി.സക്കീർ ഹുസൈൻ അധ്യക്ഷത വഹിച്ചു.സംസ്ഥാന ടൂറിസം വകുപ്പും ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലുമായി ചേർന്ന് നഗരസഭയാണ് ഓണാഘോഷം സംഘടിപ്പിക്കുന്നത്.വിവിധ കലാരൂപങ്ങളുടെയും വാദ്യ മേളങ്ങളുടെയും അകമ്പടിയോടെ മാവേലി സാംസ്കാരിക ഘോഷയാത്രയുടെ ഭാഗമായി.
കലഞ്ഞൂർ ബഡ്സ് സ്കൂൾ വിദ്യാർഥികളുടെ ബാൻഡ് സംഘം ശ്രദ്ധേയ സാന്നിധ്യമായി.
ടൗൺഹാളിൽ നടന്ന ഉദ്ഘാടന സമ്മേളനത്തിൽ കലക്ടർ എസ്.പ്രേം കൃഷ്ണൻ, നഗരസഭ യുഡിഎഫ് പാർലമെന്ററി പാർട്ടി നേതാവ് കെ.ജാസിംകുട്ടി, കൗൺസിലർമാരായ എ.സുരേഷ്കുമാർ, സി.കെ.അർജുനൻ, എഡിഎം ബി.ജ്യോതി, കുടുംബശ്രീ ജില്ലാ മിഷൻ കോഓർഡിനേറ്റർ എച്ച്.ആദില, ഡിടിപിസി സെക്രട്ടറി കെ.ആർ.ജയറാണി തുടങ്ങിയവർ പങ്കെടുത്തു.ഒരാഴ്ച നീണ്ടു നിൽക്കുന്ന ആഘോഷങ്ങളുടെ ഭാഗമായി ടൗൺ സ്ക്വയറിൽ എല്ലാ ദിവസവും കല-സാംസ്കാരിക പരിപാടികൾ നടക്കും. ജില്ലയിലെ കഴിവ് തെളിയിച്ച കലാകാരന്മാർക്കും സംഘടനകൾക്കും പരിപാടികളുടെ ഭാഗമാകാൻ അവസരം നൽകും.
താൽപര്യമുള്ളവർക്ക് നഗരസഭാ ഓഫിസുമായി നേരിട്ടോ 94478 01844 എന്ന നമ്പറിലോ ബന്ധപ്പെടാം. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]