അത്തിക്കയം ∙ അനധികൃത വാഹന പാർക്കിങ് മൂലം ഗതാഗതക്കുരുക്കിൽ വലഞ്ഞ് യാത്രക്കാർ. അത്തിക്കയം പഞ്ചായത്ത് ഓഫിസിനു മുന്നിലെ കാഴ്ചയാണിത്.അത്തിക്കയം പാലം ജംക്ഷൻ–മടന്തമൺ വരെ റോഡിന് ആവശ്യത്തിനു വീതിയില്ല.
വശങ്ങളിൽ വാഹന പാർക്കിങ്ങിനു സ്ഥലവും കുറവാണ്. ഇതൊന്നും കണക്കിലെടുക്കാതെയാണ് പഞ്ചായത്തിന്റെ വ്യാപാര സമുച്ചയത്തിനു മുന്നിൽ വാഹനങ്ങൾ പാർക്കിങ് നടത്തുന്നത്.
ഇരുചക്ര വാഹനങ്ങളും കാറുകളുമെല്ലാം ഇവിടെ നിരന്നു കിടക്കുന്നതു കാണാം.
രാവിലെ ഇടുന്ന വാഹനം പലപ്പോഴും വൈകിട്ടാണ് എടുക്കുന്നത്. ഇതുമൂലം വലിയ വാഹനങ്ങളെത്തുമ്പോൾ വശം കൊടുക്കാനിടമില്ല.
എതിർ ദിശകളിൽ 2 ബസുകൾ ഒന്നിച്ചെത്തിയാൽ കുരുക്കാകും. പിന്നീട് കടകളിലേക്കു ജനങ്ങൾക്കു കയറാനാകില്ല.
ഇതേ ദുഃസ്ഥിതി അത്തിക്കയം പാലം ജംക്ഷൻ–എസ്ബിഐ പടി വരെയുമുണ്ട്.ബാങ്കിനു മുന്നിൽ വാഹനങ്ങൾ നിരന്നു കിടക്കുന്നതു മൂലം മിക്കപ്പോഴും ഗതാഗത കുരുക്കാണ്. ഇതിനു പരിഹാരം കാണേണ്ട
പൊലീസും പഞ്ചായത്തും അനങ്ങുന്നില്ല. അനധികൃത വാഹന പാർക്കിങ് തടയാൻ ബോർഡുകളും സ്ഥാപിക്കുന്നില്ല.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]