കോഴഞ്ചേരി താലൂക്ക് ഓണം ഫെയർ ഇന്ന്
കോഴഞ്ചേരി ∙ സിവിൽ സപ്ലൈസ് കോർപറേഷന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന കോഴഞ്ചേരി താലൂക്ക് ഓണം ഫെയർ മന്ത്രി വീണാ ജോർജ് ഇന്ന് 10.30ന് ആറന്മുള കച്ചേരിപ്പടിയിൽ മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്യും. പന്തളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി.എസ്.അനീഷ് മോൻ അധ്യക്ഷനാകും.
സെപ്റ്റംബർ 4 വരെയാണ് ഓണം ഫെയർ. ഉൽപന്നങ്ങൾ 5 മുതൽ 50 ശതമാനം വിലക്കുറവിൽ ലഭിക്കും.
ന്യായ വിലയ്ക്ക് പച്ചക്കറി ലഭ്യമാക്കുന്നതിന് സംസ്ഥാന ഹോർട്ടികോർപ്പിന്റെ പ്രത്യേക സ്റ്റാളും ക്രമീകരിച്ചിട്ടുണ്ട്.
ഫെലോഷിപ് മീറ്റിങ് നാളെ
പന്തളം ∙ കേരള കൗൺസിൽ ഓഫ് ചർച്ചസ് പന്തളം സോൺ ഫാമിലി ഫെലോഷിപ് മീറ്റിങ് നാളെ 5ന് സോൺ സെക്രട്ടറി സുമ ജോർജിന്റെ വസതിയിൽ നടക്കും. വൈസ് പ്രസിഡന്റ് റൈറ്റ് റവ.മാത്യൂസ് മാർ സെറാഫിം മുഖ്യസന്ദേശം നൽകും.
പ്രസിഡന്റ് ഫാ.ജോൺ പി.ഉമ്മൻ അധ്യക്ഷനാകും. ജനറൽ സെക്രട്ടറി പ്രകാശ് പി.തോമസ് പ്രസംഗിക്കും.
അയ്യങ്കാളി ജയന്തി അവിട്ടാഘോഷം സെപ്റ്റംബർ 6ന്
കൊടുമൺ ∙ കെപിഎംഎസ് പന്തളം യൂണിയന്റെ നേതൃത്വത്തിൽ അയ്യങ്കാളി ജയന്തി അവിട്ടാഘോഷം സെപ്റ്റംബർ 6ന് നടക്കും.4ന് ഇടത്തിട്ട
കാവുംപാട്ട് ജംക്ഷനിൽ നിന്ന് ഘോഷയാത്ര, ചെണ്ടമേളം, മുത്തുക്കുടകൾ, നിശ്ചലദൃശ്യങ്ങൾ, നാടൻ കലാരൂപങ്ങൾ എന്നിവയുടെ അകമ്പടിയോടെ ഘോഷയാത്ര. തുടർന്നു മാർക്കറ്റ് ജംക്ഷനിൽ പൊതു സമ്മേളനം സംസ്ഥാന സഹകരണ ഫെഡറേഷൻ ബോർഡ് ചെയർമാൻ സി.
രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. ചെയർമാൻ കെ.
രമണൻ അധ്യക്ഷനാകും.
റേഷൻ കട ഇന്ന് തുറക്കും
പത്തനംതിട്ട
∙ റേഷൻ കടകൾ ഇന്ന് തുറക്കും. ഓഗസ്റ്റിലെ റേഷൻ വിഹിതം ഇതുവരെ വാങ്ങാത്തവർ കൈപ്പറ്റണം.
നാളെ റേഷൻ കടകൾക്ക് അവധി. സെപ്റ്റംബറിലെ റേഷൻ വിതരണം 2ന് ആരംഭിക്കും.
എഎവൈ കാർഡുടമകൾക്കും വെൽഫെയർ സ്ഥാപനങ്ങളിലെ അന്തേവാസികൾക്കുമുള്ള ഓണക്കിറ്റ് വിതരണം സെപ്റ്റംബറിലും തുടരും.
സ്പോട് അഡ്മിഷൻ
അടൂർ ∙ ഐഎച്ച്ആർഡിയുടെ കീഴിലുള്ള അടൂർ മണക്കാല എൻജിനീയറിങ് കോളജിൽ ബിടെക് കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ്, കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ് (ഡേറ്റ സയൻസ്), മെക്കാനിക്കൽ എൻജിനീയറിങ്, ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനീയറിങ്, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനീയറിങ്, എന്നീ ബ്രാഞ്ചുകളിൽ സ്പോട് അഡ്മിഷൻ നാളെ 11 മുതൽ നടക്കും. കീം 2025 പ്രോസ്പെക്ടസ് അനുസരിച്ചുള്ള യോഗ്യതകൾ അനിവാര്യം.കീം റാങ്ക് ലിസ്റ്റിൽ ഉൾപ്പെടാത്തവർക്കും സ്പോട്ടിൽ പങ്കെടുക്കാം.
കോളജിൽ നേരിട്ട് ഹാജരാകണം. 8547005100, 9446527757.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]