
പത്തനംതിട്ട ∙ ഇന്ത്യയിൽ ഉടനീളവും പ്രത്യേകിച്ച് ഉത്തരേന്ത്യയിൽ നിരന്തരം നടക്കുന്ന ക്രൈസ്തവ പീഡനങ്ങൾക്ക് എതിരെ ശബ്ദമുയർത്തുന്നതിനും പ്രതിഷേധ നടപടികളെക്കുറിച്ച് ആലോചിക്കുന്നതിനുമായി പത്തനംതിട്ട
ബിഷപ്സ് ഹൗസിൽ യോഗം ചേർന്നു. ഡോ.സാമുവൽ മാർ ഐറേനിയസ് ഉദ്ഘാടനം ചെയ്തു. ജോൺസൺ കല്ലിട്ടതിൽ കോറെപ്പിസ്കോപ്പ വിഷയാവതരണം നടത്തി.
പത്തനംതിട്ടയിലെ എല്ലാ എപ്പിസ്കോപ്പൽ സഭകളിലെയും പ്രതിനിധികൾ യോഗത്തിൽ സംബന്ധിച്ചു. ക്രിസ്ത്യാനികൾക്കെതിരെ നടത്തുന്ന അതിക്രമങ്ങളെ തുറന്നുകാട്ടുന്നതിനും പ്രതിഷേധം അറിയിക്കുന്നതിനും 3ന് ഉച്ചയ്ക്ക് 3ന് നഗരത്തിൽ മൗന ജാഥ നടത്താൻ തീരുമാനിച്ചു. സെന്റ് പീറ്റേഴ്സ് കത്തീഡ്രലിൽ നിന്ന് ആരംഭിച്ച് ഗാന്ധി സ്ക്വയറിലെത്തി സെന്റ് സ്റ്റീഫൻസ് കത്തീഡ്രലിൽ അവസാനിക്കുന്ന രീതിയിലായിരിക്കും മൗനജാഥ.
കോഴഞ്ചേരി∙ ഛത്തീസ്ഗഡിൽ കന്യാസ്ത്രീകളെ അന്യായമായി ജയിലിൽ അടച്ച സംഭവത്തിന്റെ പശ്ചാത്തലത്തിൽ ന്യൂനപക്ഷങ്ങൾക്കെതിരെ തുടർച്ചയായി ഉണ്ടാവുന്ന ഭരണഘടന വിരുദ്ധ നിലപാടുകൾക്ക് എതിരായി ഇന്ന് വൈകിട്ട് 4ന് മാരാമൺ ക്രൈസ്തവ കൂട്ടായ്മയുടെ നേതൃത്വത്തിൽ മാരാമൺ സെന്റ് ജോസഫ് ദേവാലയത്തിൽ നിന്ന് കോഴഞ്ചേരി ടൗണിലേക്ക് വായ് മൂടിക്കെട്ടി പ്രതിഷേധ റാലി സംഘടിപ്പിക്കുന്നു.
തുടർന്ന് ന്യൂനപക്ഷ പീഡനം അവസാനിപ്പിക്കുക, ഭരണഘടന സംരക്ഷിക്കുക എന്ന മുദ്രാവാക്യം ഉയർത്തി കോഴഞ്ചേരി ടൗണിൽ അവകാശ സംരക്ഷണ സമ്മേളനവും നടക്കും. സംസ്ഥാന ആസൂത്രണ ബോർഡ് അംഗം ഡോ.വർഗീസ് ജോർജ് പ്രസംഗിക്കും.
കോഴഞ്ചേരി ∙ ഛത്തീസ്ഗഡിൽ മലയാളി കന്യാസ്ത്രീകളെ ബജ്റങ്ദളിന്റെ നേതൃത്വത്തിൽ ആക്രമിക്കുകയും അനാവശ്യമായി ജയിലിൽ അടയ്ക്കുകയും ചെയ്ത സംഭവത്തിൽ കോൺഗ്രസ് മണ്ഡലം കമ്മിറ്റി പ്രതിഷേധിച്ചു.
യോഗം കെപിസിസി ജനറൽ സെക്രട്ടറി പഴകുളം മധു ഉദ്ഘാടനം ചെയ്യും. മണ്ഡലം പ്രസിഡന്റ് ജോമോൻ പുതുപ്പറമ്പിൽ അധ്യക്ഷത വഹിച്ചു. ഡിസിസി വൈസ് പ്രസിഡന്റ് എ.
സുരേഷ് കുമാർ, ബ്ലോക്ക് പ്രസിഡന്റ് ജെറി മാത്യു സാം, പഞ്ചായത്തംഗങ്ങളായ സുനിത ഫിലിപ്പ്, റാണി കോശി, നേതാക്കളായ ജി. പ്രദീപ്, ടൈറ്റസ് തോമസ്, അജിത് മണ്ണിൽ, കൃഷ്ണദാസ്, സി.
വർഗീസ്, അനീഷ് ചക്കുങ്കൽ, സ്റ്റെല്ല തോമസ്, ജോൺ ഫിലിപ്പോസ്, ചെറിയാൻ ഇഞ്ചക്കലോടി, വിജു കോശി സൈമൺ, സത്യൻ നായർ എന്നിവർ പ്രസംഗിച്ചു.
ജനാധിപത്യത്തോടുള്ള വെല്ലുവിളി
പത്തനംതിട്ട ∙ മതപരിവർത്തനവും മനുഷ്യക്കടത്തും ആരോപിച്ച് ഛത്തീസ്ഗഡിൽ കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത നടപടി ഇന്ത്യയുടെ ജനാധിപത്യത്തോടും മതനിരപേക്ഷതയോടുമുള്ള വെല്ലുവിളിയാണെന്ന് നാഷനൽ ജനതാദൾ ജില്ലാ കൗൺസിൽ യോഗത്തിൽ അഭിപ്രായം ഉയർന്നു.
യോഗം സംസ്ഥാന വൈസ് പ്രസിഡന്റ് വൽസമ്മ ജോൺ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ജോൺ സാമുവൽ അധ്യക്ഷനായി.
സംസ്ഥാന ജനറൽ സെക്രട്ടറി മധു ചെമ്പുകുഴി, ജില്ലാ സെക്രട്ടറി ശാന്തിജൻ ചുരക്കുന്നേൽ, കോന്നിയൂർ ആനന്ദൻ, പി.എ.വിജയകുമാർ, വിലാസിനി പാപ്പച്ചൻ, ശ്യാംരാജ് പുളിക്കൽ, കാർത്ത്യായനി എന്നിവർ പ്രസംഗിച്ചു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]