
അടൂർ∙കെഎസ്ആർടിസി ബസിൽ കടത്തുകയായിരുന്ന 97 ഗ്രാം എംഡിഎംഎയുമായി രണ്ട് യുവാക്കൾ ഡാൻസാഫ് സംഘത്തിന്റെ പിടിയിൽ. അടൂർ കണ്ണങ്കോട് പൂതക്കുഴി തെക്കേതിൽ യാസിൻ(23), ചെട്ടിയാർ വീട്ടിൽ മേലേതിൽ ഫറൂഖ്(23) എന്നിവരെയാണ് ജില്ലാ ഡാൻസാഫ് സംഘം പിടികൂടി അടൂർ പൊലീസിനു കൈമാറിയത്.
ഇന്നലെ രാവിലെ 10.30നാണ് സംഭവം.
ബെംഗളൂരുവിൽ നിന്നുമാണ് എംഡിഎംഎ വാങ്ങിയതെന്നാണ് യുവാക്കൾ പൊലീസിനോട് പറഞ്ഞത്. ബെംഗളൂരുവിൽ നിന്നും ട്രെയിനിൽ തിരുവല്ലയിൽ ഇറങ്ങി.
ഇവിടെ നിന്നുമാണ് കെഎസ്ആർടിസി ബസിൽ കയറിയത്. ഇവർ വരുന്നതറിഞ്ഞ് ഡാൻസാഫ് സംഘവും പൊലീസും അടൂരിൽ തയാറായി നിന്നു.
തുടർന്ന് അടൂർ കെഎസ്ഇബി ഓഫിസിനു സമീപം വച്ച് ബസ് തടഞ്ഞു നിർത്തിയാണ് പിടികൂടിയത്.
എംഡിഎംഎയുമായി 2 യുവാക്കളെ പിടികൂടിയതറിഞ്ഞ് ഹൈസ്കൂൾ ജംക്ഷൻ ആൾക്കാരെ കൊണ്ടു നിറഞ്ഞു. പിന്നീട് നടപടികൾക്രമങ്ങൾ എല്ലാം പൂർത്തിയാക്കിയ ശേഷമാണ് ഡാൻസാഫ് സംഘത്തിനൊപ്പം അടൂർ പൊലീസും ചേർന്ന് യുവാക്കളെ അടൂർ സ്റ്റേഷനിലേക്ക് കൊണ്ടു പോയത്.
അടൂരിന്റെ വിവിധ ഭാഗങ്ങളിൽ വിൽപനയ്ക്കായി കൊണ്ടുവന്നതാണെന്നാണ് ഇവർ പൊലീസിനോട് പറഞ്ഞത്. എസ്എച്ച്ഒ ശ്യാം മുരളി, എസ്ഐമാരായ ഡി.സുനിൽകുമാർ, എം.ജി.അനൂപ്, രാധാകൃഷ്ണൻ, എഎസ്ഐ മഞ്ജുമോൾ, സിപിഒമാരായ ആർ.രാജഗോപാൽ, ശ്രീ വിശാഖ്, ഗോപൻ,രാഹുൽ എന്നിവർ അറസ്റ്റിന് നേതൃത്വം നൽകി. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]