
വായ്പൂര് ∙ എംആർഎസ്എൽബിവി ഗവ. ഹയർ സെക്കൻഡറി സ്കൂൾ പരിസരത്ത് ജീർണാവസ്ഥയിലായിരുന്ന ഓടുമേഞ്ഞ കെട്ടിടം പൊളിച്ചുമാറ്റുന്ന പ്രവൃത്തികൾ തുടങ്ങി.
ഇന്നലെയാണ് കെട്ടിടം പൊളിക്കുന്നത് തുടങ്ങിയത്. മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ ജില്ലാ പഞ്ചായത്തിന് സമർപ്പിച്ച വാലുവേഷനെക്കാളും ഉയർന്ന തുകയ്ക്കാണ് ലേലം നടന്നത്.
60,265 രൂപയായിരുന്നു വാലുവേഷൻ. 70,000 രൂപയ്ക്കാണ് ലേലം നടന്നത്.
120 വർഷത്തിലേറെ പഴക്കമുള്ള ഓടുമേഞ്ഞ കെട്ടിടത്തിന്റെ കുറേ ഭാഗങ്ങൾ നിലംപതിച്ചിരുന്നു.
12 വർഷം മുൻപുവരെ ക്ലാസുകൾ നടത്തിയിരുന്നതാണ് ഇവിടെ. മേൽക്കൂരയിൽ ഓട് താങ്ങിനിർത്തുന്ന കഴുക്കോലിനും പട്ടികകൾക്കും കേടുപാടുകൾ സംഭവിച്ചിരുന്നു.
ജീർണാവസ്ഥയിലെത്തിയ കെട്ടിടത്തിന് പിന്നിൽ വർഷങ്ങൾക്കു മുൻപ് നിർമിച്ച കോൺക്രീറ്റ് കെട്ടിടത്തിൽ ക്ലാസുകൾ നടക്കുന്നുണ്ട്. ഇവിടേക്കു വിദ്യാർഥികൾ പോകുന്നതും അപകടഭീതിയിലായിരുന്നു.
സ്കൂൾ പരിസരത്ത് അപകടഭീഷണിയായി നിൽക്കുന്ന മരങ്ങളും വെട്ടിമാറ്റാൻ നടപടിയുണ്ടാകണമെന്നും ആവശ്യമുയരുന്നുണ്ട്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]