കോന്നി ∙ ചന്ദനപ്പള്ളി റോഡിൽ കോന്നി പഞ്ചായത്ത് ഷോപ്പിങ് കോംപ്ലക്സ് ഭാഗത്ത് സ്ഥാപിച്ച വൈദ്യുതി തൂണിലെ ഫ്യൂസ് കാരിയർ തുറന്നിരിക്കുന്നത് അപകട ഭീഷണിയെന്ന് പരാതി.
തറയിൽ നിന്ന് ഒരു മീറ്റർ മാത്രം ഉയരത്തിലാണ് ഫ്യൂസ് സ്ഥാപിച്ചിട്ടുള്ളത്. നടന്നു പോകുന്ന സ്കൂൾ കുട്ടികൾക്കു വരെ തൊടാൻ കഴിയുന്ന വിധത്തിലാണിത്.
മാത്രമല്ല, ഫ്യൂസ് കാരിയർ തുറന്ന നിലയിലുമാണ്. ഇതുസംബന്ധിച്ച് നാട്ടുകാർ പലതവണ കെഎസ്ഇബി ഓഫിസിൽ വിവരമറിയിച്ചിങ്കിലും നടപടിയുണ്ടായിട്ടില്ല.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]