
അധ്യാപക ഒഴിവ്
മാങ്കോട് ∙ ഗവ. ഹയർസെക്കൻഡറി സ്കൂളിൽ എച്ച്എസ്ടി ഇംഗ്ലിഷ് താൽക്കാലിക ഒഴിവുണ്ട്.
അഭിമുഖം നാളെ 11ന്.
മെഡിക്കൽ ഓഫിസർ നിയമനം
മല്ലപ്പള്ളി ∙ താലൂക്ക് ആശുപത്രിയിൽ കരാർ അടിസ്ഥാനത്തിൽ മെഡിക്കൽ ഓഫിസറെ നിയമിക്കുന്നു. ഓഗസ്റ്റ് 5ന് 11ന് അസ്സൽ സർട്ടിഫിക്കറ്റുകളുമായി അഭിമുഖത്തിനെത്തണം.
ഉയർന്ന പ്രായപരിധി 45 വയസ്സ്. എംബിബിഎസ് ബിരുദവും ടിസിഎംസി റജിസ്ട്രേഷനും ഉണ്ടാകണമെന്ന് ആശുപത്രി സൂപ്രണ്ട് അറിയിച്ചു.
പ്ലസ് വൺ സീറ്റൊഴിവ്
വെച്ചൂച്ചിറ ∙ ജവാഹർ വിദ്യാലയത്തിൽ പ്ലസ് വൺ കൊമേഴ്സ് ക്ലാസിൽ ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
60 ശതമാനം മാർക്കോടെ 10ാം ക്ലാസ് പാസായിരിക്കണം. 2008 ജൂൺ 1നും 2010 ജൂലൈ 31നും മധ്യേ ജനിച്ചവരാകണം.
ഓഗസ്റ്റ് 10ന് മുൻപ് സ്കൂളിൽ നേരിട്ട് അപേക്ഷ നൽകണം. അപേക്ഷാ ഫോം സ്കൂൾ ഓഫിസിൽ ലഭിക്കും.
തട്ടയിൽ ∙ എൻഎസ്എസ് ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് വൺ ബയോളജി സയൻസ്, കൊമേഴ്സ്, ഹ്യുമാനിറ്റീസ് എന്നീ ബാച്ചുകളിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. സ്പോട് അഡ്മിഷന് താൽപര്യമുള്ളവർ ബന്ധപ്പെടണം.
9447029691, 9447908727.
സീറ്റൊഴിവ്
കുണ്ടറ ∙ പേരയം എൻഎസ്എസ് ആർട്സ് ആൻഡ് സയൻസ് കോളജിൽ ബികോം കോഓപ്പറേഷൻ, ഫിനാൻസ്, ബിഎ ഇംഗ്ലിഷ്, ഇക്കണോമിക്സ്, ഹിസ്റ്ററി, എംഎ ഇംഗ്ലിഷ് എന്നീ വിഷയങ്ങളിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം കോളജ് ഓഫിസുമായി ബന്ധപ്പെടണം.
94470 46230, 95269 04728.
6ാം ക്ലാസ് പ്രവേശനം
വെച്ചൂച്ചിറ ∙ ജവാഹർ നവോദയ വിദ്യാലയത്തിൽ അടുത്ത അധ്യയന വർഷത്തിലെ 6ാം ക്ലാസ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ഓഗസ്റ്റ് 13 വരെ അപേക്ഷിക്കാം.
ജില്ലയിലെ അംഗീകൃത സ്കൂളുകളിൽ 5ാം ക്ലാസിൽ പഠിക്കുന്നവരും ജില്ലയിലെ താമസക്കാരുമാകണം. 3, 4 ക്ലാസുകളിൽ അംഗീകൃത വിദ്യാലയത്തിൽ പഠിച്ചിരിക്കണം.
ഓൺലൈനായും നേരിട്ടെത്തിയും അപേക്ഷ നൽകാം. ലിങ്ക്: https://cbseitms.rcil.gov.in/nvs/?AspxAutoDetectCookieSupport=1
കോഷൻ ഡിപ്പോസിറ്റ് കൈപ്പറ്റണം
പത്തനംതിട്ട∙ കാതോലിക്കേറ്റ് കോളജിൽ 2014 മുതൽ 2021 വരെയുള്ള അധ്യയന വർഷങ്ങളിൽ പഠനം പൂർത്തിയാക്കിയവരിൽ കോഷൻ ഡിപ്പോസിറ്റ് കൈപ്പറ്റാത്തവർ ഓഗസ്റ്റ് 31നകം കോളജിൽ നിന്നും തുക കൈപ്പറ്റണം.
കൈപ്പറ്റാത്ത തുക ഈ തീയതിക്ക് ശേഷം സർക്കാർ ഖജനാവിലേക്ക് മാറ്റും.
ജില്ലാ ആസൂത്രണ സമിതി യോഗം
പത്തനംതിട്ട ∙ ജില്ലാ ആസൂത്രണ സമിതി യോഗം ഓഗസ്റ്റ് 5ന് 2.30ന് കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേരും.
വികസന സമിതി
കോന്നി ∙ താലൂക്ക് വികസന സമിതി യോഗം രണ്ടിന് 11 ന് താലൂക്ക് ഓഫിസിൽ ചേരും.
വികസനസമിതി യോഗം 2ന്
മല്ലപ്പള്ളി ∙ താലൂക്ക് വികസനസമിതിയോഗം ഓഗസ്റ്റ് 2ന് 10.30ന് മിനി സിവിൽ സ്റ്റേഷൻ കോൺഫറൻസ് ഹാളിൽ നടക്കുമെന്ന് തഹസിൽദാർ അറിയിച്ചു.
കർഷകരെ ആദരിക്കും
റാന്നി ∙ കർഷക ദിനാചരണത്തിന്റെ ഭാഗമായി പഞ്ചായത്തിലെ മികച്ച ജൈവ, വനിത,വിദ്യാർഥി, മുതിർന്ന എസ്സി, എസ്ടി, ക്ഷീര, സമ്മിശ്ര, യുവ, കേര കർഷകരെയും മികച്ച കൃഷിക്കൂട്ടങ്ങളെയും ആദരിക്കും.
ഇതിനുള്ള അപേക്ഷകൾ ഓഗസ്റ്റ് 5ന് വൈകിട്ട് 5ന് മുൻപായി കൃഷിഭവനിൽ നൽകണം. 9383470462.
മഠത്തുംചാൽ ∙ കൊറ്റനാട് കൃഷിഭവനിൽ കർഷക ദിനത്തോടനുബന്ധിച്ചു കർഷകരെ ആദരിക്കുന്നതിനായി ജൈവ കർഷകൻ, മുതിർന്ന കർഷകൻ, വനിതാ കർഷക, വിദ്യാർഥി കർഷകർ, എസി എസ്ടി കർഷകർ എന്നീ വിഭാഗങ്ങളിലുള്ളവർക്ക് 2 വരെ അപേക്ഷ നൽകാമെന്ന് കൃഷി ഓഫിസർ അറിയിച്ചു. മല്ലപ്പുഴശേരി∙ ചിങ്ങം 1 കർഷക ദിനം പ്രമാണിച്ചു പഞ്ചായത്തിലെ കർഷകരെ ആദരിക്കുന്നു.
മികച്ച കർഷകൻ / കർഷക, ജൈവ കർഷകൻ / കർഷക, വനിതാ കർഷക, വിദ്യാർഥി കർഷക / കർഷകൻ, മുതിർന്ന കർഷക / കർഷകൻ, SC/ST കർഷക / കർഷകൻ, ക്ഷീര കർഷകൻ /കർഷക, കർഷക തൊഴിലാളി എന്നീ വിഭാഗങ്ങളിൽ പെട്ട അപേക്ഷകൾ 5ന് 1 വരെ കൃഷി ഭവനിൽ സ്വീകരിക്കും.
കഴിഞ്ഞ 3 വർഷങ്ങൾക്കുള്ളിൽ ആദരിക്കപ്പെട്ട കർഷകർ അപേക്ഷിക്കേണ്ടതില്ല.
9383470422
അഭിമുഖം മാറ്റി
അടൂർ ∙ പിഎംശ്രീ കേന്ദ്രീയ വിദ്യാലയത്തിൽ 2025-26 അധ്യയന വർഷത്തിൽ എടിഎൽ ഇൻസ്ട്രക്ടർ തസ്തികയിലേക്ക് താൽക്കാലിക അടിസ്ഥാനത്തിൽ ഓഗസ്റ്റ് 2ന് രാവിലെ 9ന് തീരുമാനിച്ചിരുന്ന കൂടിക്കാഴ്ച 5ന് രാവിലെ 9ന് നടത്തുമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.
ജില്ലാ സർവീസ് കായികമേള 5ന്
പത്തനംതിട്ട ∙ ജില്ലാ സ്പോർട്സ് കൗൺസിൽ സംഘടിപ്പിക്കുന്ന ജില്ലാ സർവീസ് കായികമേള 5ന് നടക്കും.
ജില്ലയിലെ വിവിധ സ്റ്റേഡിയങ്ങളിൽ നടക്കുന്ന കായിക മേളയിൽ പങ്കെടുക്കാൻ താൽപര്യമുള്ള ജീവനക്കാർ വകുപ്പ് മേധാവി സാക്ഷ്യപ്പെടുത്തിയ അപേക്ഷ ഫോം ജില്ലാ സ്പോർട്സ് കൗൺസിൽ ഓഫിസിൽ സമർപ്പിക്കണം. അവസാന തീയതി 2 വൈകിട്ട് 5.
റജിസ്ട്രേഷൻ ഫീസ് 200 രൂപ. അത്ലറ്റിക്സ്, ഷട്ടിൽ ബാഡ്മിന്റൻ, ബാസ്കറ്റ്ബോൾ, കാരംസ്, ചെസ്, ക്രിക്കറ്റ്, ഫുട്ബോൾ, ഹോക്കി, കബഡി, ഖോ-ഖോ, ലോൺ ടെന്നിസ്, പവർ ലിഫ്റ്റിങ്, ഭാരോദ്വഹനം, ബെസ്റ്റ് ഫിസിക്, നീന്തൽ, ടേബിൾ ടെന്നിസ്, വോളിബോൾ, ഗുസ്തി, യോഗ എന്നിവയാണ് മത്സര ഇനങ്ങൾ.
04682 222515
എൻബിഎസ് പുസ്തകോത്സവം 1 മുതൽ പത്തനംതിട്ടയിൽ
പത്തനംതിട്ട∙ എൻബിഎസ് പുസ്തകോത്സവം പത്തനംതിട്ട വൈഎംസിഎ ഹാളിൽ ഓഗസ്റ്റ് 1 മുതൽ 9 വരെ നടത്തും.
1ന് 10ന് കെ.യു.ജനീഷ് കുമാർ എംഎൽഎ ഉദ്ഘാടനം ചെയ്യും. 2ന് 10.30ന് ചർച്ച, 3ന് 4ന് കവിയരങ്ങ്, 4ന് 4ന് കഥയരങ്ങ്, 5ന് 4ന് ചർച്ച എന്നിവയുമുണ്ട്.
വോട്ടിങ് മെഷീനുകളുടെ ചെക്കിങ് നാളെ മുതൽ
പത്തനംതിട്ട
∙ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതുതിരഞ്ഞെടുപ്പിനുള്ള ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളുടെ ഫസ്റ്റ് ലവൽ ചെക്കിങ് (എഫ്എൽസി) നാളെ മുതൽ 20വരെ ഇലക്ഷൻ വെയർ ഹൗസിനു സമീപമുള്ള ഹാളിൽ നടക്കുമെന്ന് കലക്ടർ എസ്.പ്രേം കൃഷ്ണൻ അറിയിച്ചു. ജില്ലാ ഇലക്ഷൻ ഓഫിസറുടെ ചുമതലയിൽ നടക്കുന്ന എഫ്എൽസി പ്രവർത്തനം ഏകോപിപ്പിക്കുന്നതിന് ചാർജ് ഓഫിസർ ആയി കോന്നി ഭൂരേഖ തഹസിൽദാർ പി.സുദീപിനെ നിയോഗിച്ചു.
ഹൈദരാബാദ് ഇലക്ട്രോണിക് കോർപറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡിലെ എൻജിനീയർമാരും പങ്കെടുക്കും. അംഗീകൃത രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ സാന്നിധ്യത്തിലാണ് പ്രവർത്തനം നടക്കുന്നത്.
ഹാളിലേക്കുള്ള പ്രവേശനം മെറ്റൽ ഡിറ്റക്ടർ വഴി ആയിരിക്കും.
കരട് വോട്ടർ പട്ടിക
കോഴഞ്ചേരി∙ തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പഞ്ചായത്തിലെ കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. 2025 ജനുവരി ഒന്നിന് 18 വയസ്സു തികഞ്ഞവർക്ക് പേര് ചേർക്കാം.
പേര് ചേർക്കൽ, ഉൾക്കുറിപ്പുകൾ തിരുത്തൽ, സ്ഥാന മാറ്റം, ആക്ഷേപം എന്നിവ സംബന്ധിച്ച അപേക്ഷ ഓഗസ്റ്റ് 7 വരെ ഓൺലൈനായി സമർപ്പിക്കാം. 0468 2212052.
www.sec.kerala.gov.in
റോഡ് അടച്ചിടും
കോഴഞ്ചേരി ∙ ചെറുകോൽപുഴ റോഡിന്റെ നവീകരണത്തിന്റെ ഭാഗമായി ടാറിങ് നടക്കുന്നതിനാൽ ഇന്ന് കോഴഞ്ചേരി എവിജെ ജംക്ഷൻ മുതൽ ചീങ്കമുക്ക് വഴി ചെറുകോൽ വരെയുള്ള ഭാഗം റോഡ് അടച്ചിടും. റാന്നി ഭാഗത്തേക്ക് പോകുന്നതിന് മേലുകര– ചെറുകോൽപുഴ റോഡും കോഴഞ്ചേരി ഭാഗത്തേക്ക് പോകുന്നതിന് സെന്റ് തോമസ് കോളജ് റോഡും ഉപയോഗിക്കണമെന്ന് മരാമത്ത് അസി.
എൻജിനീയർ അറിയിച്ചു.
വൈദ്യുതി മുടക്കം
∙ മല്ലപ്പള്ളി വൈദ്യുതി സെക്ഷനിലെ മൂവക്കോട്ടുപടി, പൂതാംപുറം, തീപ്പെട്ടിക്കമ്പനി, കടുവാക്കുഴി, സബ്സ്റ്റേഷൻ, സിഎംഎസ്, ചേർത്തോട്, ജിഎൻഎം ആശുപത്രി, പുള്ളോലി, പുള്ളോലി ക്രഷർ എന്നീ ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 9 മുതൽ 6 വരെ വൈദ്യുതി മുടങ്ങും. ∙ പയ്യനാമൺ, തോട്ടുങ്കര, മച്ചിക്കാട്, കൊന്നപ്പാറ, കുപ്പക്കര, ആമക്കുന്ന്, മുരിങ്ങമംഗലം അമ്പലം, ഐരവൺ കാവ്, മഞ്ഞക്കടമ്പ് എന്നിവിടങ്ങളിൽ ഇന്ന് 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]