
കടമ്പനാട് ∙ നാലു പതിറ്റാണ്ടായി ജീവിത മാർഗമായി മുന്നോട്ടു കൊണ്ടുപോകുന്ന മാടക്കടയിൽ മോഷണവും അതിക്രമവും. കോയിക്കൽ പടിഞ്ഞാറ്റേതിൽ ഗോപിനാഥൻ പിള്ളയുടെ മാടക്കടയിലാണ് പതിവായി അതിക്രമവും മോഷണവും നടക്കുന്നത്.
കഴിഞ്ഞ മാസം 28ന് പുട്ടുപൊളിച്ച് അകത്തുകടന്ന് 3,000 രൂപയുടെ സാധനസാമഗ്രികൾ മോഷ്ടിച്ചു. അലമാരച്ചില്ലുകൾ അടിച്ചുപൊട്ടിച്ചു.
കഴിഞ്ഞ ശനിയാഴ്ചത്തെ മോഷണത്തിൽ 5,000 രൂപയുടെ നാശനഷ്ടം ഉണ്ടായി. കഴിഞ്ഞ 4 വർഷമായി കടയിൽ അതിക്രമവും മോഷണവും തുടരുന്നതായി കടയുടമ പറഞ്ഞു.
70 വയസ്സുള്ള ഗോപിനാഥൻ പിള്ളയുടെ ഇടതുകൈക്ക് ചെറുപ്പം മുതൽ സ്വാധീനക്കുറവുണ്ട്.
കടമ്പനാട് കവലയ്ക്കു പടിഞ്ഞാറ് ക്ഷേത്രത്തിനു സമീപം റോഡരികിലായാണ് മാടക്കട നടത്തിവന്നത്.
സഹായത്തിനായി ഭാര്യ മണിയമ്മയും ഒപ്പമുണ്ട്. തുടർച്ചയായ മോഷണം സാമ്പത്തിക പ്രതിസന്ധിയുണ്ടാക്കുന്നതിനാൽ ഇവർ ഏറെ പ്രയാസത്തിലാണ്.
പ്രദേശത്ത് രാത്രി മദ്യപസംഘം തങ്ങാറുള്ളതായി നാട്ടുകാർ പറഞ്ഞു. മോഷ്ടാക്കളെ കണ്ടെത്താൻ ഏനാത്ത് പൊലീസിൽ പരാതി നൽകി കാത്തിരിക്കുകയാണ്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]