കീക്കൊഴൂർ ∙ മകരവിളക്കു തീർഥാടന കാലത്തും പുതമൺ പാലം ഗതാഗതത്തിനു തുറന്നു കൊടുക്കാനാകില്ല. സമീപന പാതയുടെ നിർമാണം നീളുന്നതാണു തടസ്സം. ശബരിമല തീർഥാടന കാലത്തു പാലം തുറന്നു കൊടുക്കാനാകുമെന്നാണ് പ്രമോദ് നാരായൺ എംഎൽഎയുടെ സബ്മിഷനു മറുപടിയായി മന്ത്രി മുഹമ്മദ് റിയാസ് നിയമസഭയിൽ പറഞ്ഞത്.
നവംബർ 10ന് ആണ് പാലത്തിന്റെ കോൺക്രീറ്റ് നടത്തിയത്. തട്ടു പൊളിച്ചിട്ടു 20 ദിവസമായിട്ടും സമീപന പാതയുടെ പൂർത്തീകരണം വൈകുകയാണ്.
പാലത്തിന്റെ 3 വശങ്ങളിൽ സംരക്ഷണഭിത്തി നിർമിച്ചു.
താൽക്കാലിക റോഡിനോടു ചേർന്ന പുതമൺ കരയിൽ സംരക്ഷണഭിത്തി നിർമാണം പൂർത്തിയാക്കാനുണ്ട്. ഇവിടെ വാനമെടുക്കുന്ന പണികൾ ഇന്നലെയും പൂർത്തിയായിട്ടില്ല.
ഇതു പൂർത്തിയാക്കി ഹാബിയോൺ വലകളിൽ കരിങ്കല്ലടുക്കി സംരക്ഷണഭിത്തി പണിയണം. പിന്നീട് ഇരുവശങ്ങളിലും പാലത്തിന്റെ ഉയരത്തിൽ മണ്ണിട്ടു നിരപ്പാക്കണം.
എന്നാൽ, മാത്രമേ സമീപന പാത യാഥാർഥ്യമാകൂ. ഇതിനു മുകളിൽ പാറമക്കിട്ട് ഉറപ്പിക്കുകയും വേണം.
വാഹനങ്ങളോടി ഇതുറച്ചിട്ടു മാത്രമേ ടാറിങ് നടക്കൂ.
റാന്നി–കോഴഞ്ചേരി ശബരിമല പാതയിലെ പെരുന്തോടിനു കുറുകെയുള്ള പാലമാണിത്. നിലവിലെ പാലത്തിനു തകർച്ച നേരിട്ടതു മൂലമാണ് അതു പൊളിച്ചു നീക്കി പുതിയതു പണിതത്.
2.60 കോടി രൂപയാണ് അടങ്കൽ തുക. ഇതിന്റെ 20% ഉയർന്ന തുകയ്ക്കാണു കരാർ നൽകിയിരിക്കുന്നത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

