പത്തനംതിട്ട ∙ അപകട
മേഖലകളിലെ കവലകളിൽ ഫൈബർ റിഫ്ലക്ടർ തൂണുകൾ സ്ഥാപിച്ചതോടെ അപകടങ്ങൾക്ക് അൽപം ശമനമായി. കുമ്പഴ, മൈലപ്ര, മല്ലശേരി മുക്ക് എന്നീ ഭാഗങ്ങളിലാണ് റിഫ്ലക്ടറുകൾ സ്ഥാപിച്ചിരിക്കുന്നതേറെയും.പുനലൂർ-മൂവാറ്റുപുഴ സംസ്ഥാന പാത കടന്നു പോകുന്നത് കവലകളിലൂടെയായതിനാൽ റോഡിൽ മിക്കപ്പോഴും വാഹനങ്ങളുടെ തിരക്കാണ്.
ശബരിമല സീസണായതിനാൽ അന്യ സംസ്ഥാനത്ത് നിന്ന് എത്തുന്ന വാഹനങ്ങളുൾപ്പെടെ ഇടതടവില്ലാതെയാണ് ഇതുവഴി കടന്നു പോകുന്നത്.
റിഫ്ലകടറുകൾ സ്ഥാപിച്ചതോടെ ഒരേ ദിശയിൽ പോകുന്ന വാഹനങ്ങൾ കവലകളിൽ എത്തുമ്പോൾ മറികടന്ന് എതിരെ വരുന്ന വാഹനങ്ങളിൽ തട്ടി അപകടമുണ്ടാകുന്നതിന് കുറവുണ്ടായി. അപകടങ്ങൾ കുറയ്ക്കാൻ പൊലീസ് ഉദ്യോഗസ്ഥരെയും കവലകളിൽ നിയോഗിച്ചിട്ടുണ്ട്.
കുമ്പഴ
ഇവിടെ വാഹനാപകടങ്ങൾ നിത്യ സംഭവമായിരുന്നു.
കാൽനട യാത്രികർക്ക് റോഡ് കുറുകെ കടക്കാൻ ബുദ്ധിമുട്ടേറെയായിരുന്നു. 4 റോഡുകൾ സംഗമിക്കുന്ന സ്ഥലം കൂടിയാണിവിടം.
പത്തനംതിട്ട, കോന്നി, റാന്നി, മലയാലപ്പുഴ ഭാഗത്ത് നിന്നെത്തുന്ന വാഹനങ്ങളും മലയാലപ്പുഴ ക്ഷേത്രത്തിലേക്ക് ഉൾപ്പെടെയുള്ള ആരാധനാലയങ്ങളിലേക്ക് എത്തുന്ന വാഹനയാത്രികർ കവല ചുറ്റിക്കറങ്ങിയാണ് സഞ്ചരിക്കുന്നത്.
മൈലപ്ര
മൈലപ്ര പള്ളിപ്പടി ഭാഗം സ്ഥിരം അപകട മേഖലയായിരുന്നു.
ചെറുതും വലുതുമായ ഒട്ടേറെ അപകടങ്ങൾ ഇവിടെ സംഭവിച്ചിട്ടുണ്ട്. പത്തനംതിട്ട, കുമ്പഴ ഭാഗത്ത് നിന്ന് വടശേരിക്കര, ശബരിമല, റാന്നി ഭാഗങ്ങളിലേക്കും റാന്നി ഭാഗത്ത് നിന്ന് നഗരത്തിലേക്ക് ഉൾപ്പെടെ എത്തുന്ന വാഹനങ്ങൾ സംഗമിക്കുന്ന പ്രധാന കവല കൂടിയാണിവിടം.
മല്ലശേരി മുക്ക്
ഇരുചക്ര വാഹനയാത്രികർ ഉൾപ്പെടെ ഒട്ടേറെ ആളുകൾ അപകടത്തിൽപ്പെട്ട
സ്ഥലമാണ്. മല്ലശേരി, പൂങ്കാവ് ഭാഗത്ത് നിന്ന് കുമ്പഴ, കോന്നി ഭാഗങ്ങളിലേക്ക് വാഹനയാത്രികർ സഞ്ചരിക്കുന്ന പ്രധാനപാത കൂടിയാണിവിടം.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

