മല്ലപ്പള്ളി ∙ താലൂക്ക് ആസ്ഥാനത്തെ പഞ്ചായത്ത് ബസ് സ്റ്റാൻഡിലെ പുതിയ ശുചിമുറി കെട്ടിടനിർമാണം വീണ്ടും നിലച്ചു. ഏപ്രിൽ അവസാന ആഴ്ചയിലാണു നിർമാണം തുടങ്ങിയത്.
എന്നാൽ, ഇപ്പോൾ ഒരുമാസത്തിലേറെയായി പണികളൊന്നും നടക്കുന്നില്ല. നേരത്തെയും പണികൾ മുടങ്ങിയിരുന്നു.
പുതിയ കെട്ടിടം പൂർത്തിയാകുന്നതുവരെ ഉപയോഗിക്കുന്നതിനായി സ്ത്രീകൾക്കും പുരുഷന്മാർക്കും ഓരോ താൽക്കാലിക ശുചിമുറികൾ ബസ് സ്റ്റാൻഡിന്റെ കിഴക്കുഭാഗത്തായി ക്രമീകരിച്ചിരുന്നുവെങ്കിലും ഒരെണ്ണമാണ് ഉപയോഗിക്കാൻ കഴിയുന്നത്. ഇവിടെ സ്ത്രീകളും പുരുഷന്മാരും പ്രാഥമികാവശ്യങ്ങൾ നിറവേറ്റേണ്ട
ഗതികേടിലാണ്.
ഒരേസമയം കൂടുതൽ ആൾക്കാർ പ്രാഥമികാവശ്യങ്ങൾ നിറവേറ്റാൻ എത്തിയാൽ ഉപയോഗിക്കാൻ കഴിയുന്നില്ലെന്ന പരാതിയും ഉയർന്നിട്ടുണ്ട്. ഒരെണ്ണം അടഞ്ഞുകിടക്കാൻ തുടങ്ങിയിട്ട് മാസങ്ങൾ കഴിഞ്ഞു.
പഞ്ചായത്ത് ബസ് സ്റ്റാൻഡിൽ വർഷങ്ങളായി നേരിട്ടിരുന്ന ബുദ്ധിമുട്ടുകൾക്ക് പരിഹാരമായാണു പുതിയ ശുചിമുറി കെട്ടിടം നിർമിക്കുന്നതിന് പദ്ധതിയിട്ടത്. പണികൾ പാതിവഴിയിൽ നിലച്ചതിൽ യാത്രക്കാർക്കു ബുദ്ധിമുട്ടാണ്.
സ്കൂൾ, കോളജ് വിദ്യാർഥികൾക്കു പുറമേ നൂറുകണക്കിന് ആളുകളാണു ബസ് സ്റ്റാൻഡിൽ ദിവസവും എത്തുന്നത്. ബസ് ജീവനക്കാരും വ്യാപാര സ്ഥാപന ഉടമകളും ജീവനക്കാരും ഒട്ടേറെയാണ്.
പഞ്ചായത്ത് പദ്ധതിയിൽ കേന്ദ്ര ധനകാര്യ കമ്മിഷൻ ഗ്രാന്റിൽനിന്നുള്ള 42,02,873 രൂപയുടെ പ്രവൃത്തികളാണു വിഭാവനം ചെയ്തിരുന്നത്.
785 ചതുരശ്രയടി വിസ്തീർണമുള്ള കെട്ടിടത്തിൽ ശുചിമുറികൾക്കു പുറമേ ലഘുഭക്ഷണശാലയും ഫീഡിങ് മുറിയുമാണ് ഉൾപ്പെടുത്തിയിരുന്നത്. ഹാബിറ്റാറ്റ് ടെക്നോളജി ഗ്രൂപ്പാണ് നിർമാണത്തിനുള്ള ചുമതല ഏറ്റെടുത്തിരുന്നത്. പുതിയ കെട്ടിടത്തിന്റെ നിർമാണ പ്രവൃത്തികൾ പൂർത്തിയാക്കി മാസങ്ങളായി നേരിടുന്ന ബുദ്ധിമുട്ടുകൾ പരിഹരിക്കാൻ നടപടിയുണ്ടാകണമെന്നാണ് ആവശ്യം.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

