ശബരിമല ∙ മണ്ഡല കാലം കഴിഞ്ഞ് 2 ദിവസത്തെ ഇടവേളയ്ക്കു ശേഷം ശബരിമല അയ്യപ്പ ക്ഷേത്രനട ഇന്നു വൈകിട്ട് 5നു തുറക്കും.
തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ സാന്നിധ്യത്തിൽ മേൽശാന്തി ഇ.ഡി.പ്രസാദ് നമ്പൂതിരിയാണു നട തുറക്കുന്നത്. മകരവിളക്കു കാലത്തെ പൂജകൾ നാളെ പുലർച്ചെ 3നു തുടങ്ങും.
ജനുവരി 14ന് ആണു മകരവിളക്ക്.
അമ്പലപ്പുഴ, ആലങ്ങാട് സംഘത്തിന്റെ എരുമേലി പേട്ട ജനുവരി 11ന്.പന്തളത്തു നിന്നുള്ള തിരുവാഭരണ ഘോഷയാത്ര ജനുവരി 12നു പുറപ്പെടും.
13ന് പമ്പ വിളക്ക്, പമ്പ സദ്യ എന്നിവ നടക്കും. തിരുവാഭരണ ഘോഷയാത്ര 14നു സന്നിധാനത്ത് എത്തും.
മകരവിളക്ക് തീർഥാടനം പൂർത്തിയാക്കി ജനുവരി 20ന് രാവിലെ 6.30ന് നട അടയ്ക്കും.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

