പത്തനംതിട്ട ∙ മലയാലപ്പുഴ ടൂറിസ്റ്റ് അമിനിറ്റി സെന്ററിന്റെ പിന്നിൽ ദേശീയപതാകകൾ ചാക്കിൽകെട്ടി മാലിന്യക്കൂമ്പാരത്തിൽ തള്ളിയ നിലയിൽ കണ്ടെത്തി.
എല്ലാ വീടുകളിലും ഉയർത്താൻ പ്രധാനമന്ത്രിയുടെ ആഹ്വാനപ്രകാരം സംസ്ഥാന സർക്കാർ കുടുംബശ്രീ വഴി വിതരണം ചെയ്യാനെത്തിച്ച പതാകകളാണ് ഇതെന്നാണ് ആരോപണം.
അമിനിറ്റി സെന്ററിൽ നടന്ന എസ്ഐആറുമായി ബന്ധപ്പെട്ട യോഗത്തിൽ പങ്കെടുക്കാനെത്തിയപ്പോഴാണ് ദേശീയപതാകകൾ അലക്ഷ്യമായി കൂട്ടിയിട്ടിരിക്കുന്നത് കോൺഗ്രസ് നേതാക്കളുടെ ശ്രദ്ധയിൽപെട്ടത്.
തുടർന്ന് ഡിസിസി വൈസ് പ്രസിഡന്റ് വെട്ടൂർ ജ്യോതിപ്രസാദ്, ബ്ലോക്ക് വൈസ് പ്രസിഡന്റ് പ്രമോദ് താന്നിമൂട്ടിൽ എന്നിവർ മലയാലപ്പുഴ പൊലീസ് സ്റ്റേഷനിലും ജില്ലാ കലക്ടർക്കും വില്ലേജ് ഓഫിസർക്കും പരാതി നൽകി.
സംഭവത്തിൽ അന്വേഷണം നടത്തി നടപടി സ്വീകരിക്കണമെന്ന് യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് എംപിയും ഡിസിസി പ്രസിഡന്റ് സതീഷ് കൊച്ചുപറമ്പിലും ആവശ്യപ്പെട്ടു. ജില്ലാ ഭരണകൂടത്തിന്റെ നിയന്ത്രണത്തിലുള്ള കെട്ടിടമാണിത്.
വിഷയത്തിൽ എഡിഎം വില്ലേജ് ഓഫിസറിനോടും കുടുംബശ്രീയോടും റിപ്പോർട്ട് ആവശ്യപ്പെട്ടു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

