തിരുവല്ല∙ ജില്ലയുടെ ആദ്യ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്നു മേരി തോമസ് മാടോലിൽ. 1995ൽ കോയിപ്രം ജില്ലാ പഞ്ചായത്ത ഡിവിഷനിൽ നിന്നു യുഡിഎഫ് സ്ഥാനാർഥിയായി മത്സരിച്ച മേരി തോമസ് വൻ ഭൂരിപക്ഷത്തിന് തിരഞ്ഞെടുക്കപ്പെട്ടു.
കോയിപ്രം, ഇരവിപേരൂർ, പുറമറ്റം പഞ്ചായത്തുകൾ പൂർണമായും ഉൾപ്പെട്ടതായിരുന്നു കോയിപ്രം ഡിവിഷൻ. 1995മുതൽ 2000വരെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്നു.
42–ാം വയസ്സിലാണ് ഈ അംഗീകാരം തേടിയെത്തിയത്.
പഞ്ചായത്ത് രാജ് സംവിധാനം നിലവിൽ വന്ന ആദ്യ തിരഞ്ഞെടുപ്പിൽ പത്തനംതിട്ടയുടെ ജില്ല പഞ്ചായത്ത് അധ്യക്ഷ സ്ഥാനം വനിതാ സംവരണമായിരുന്നു.1995ലെ തിരഞ്ഞെടുപ്പിൽ യുഡിഎഫിന് ജില്ലയിൽ വൻ ഭൂരിപക്ഷം ലഭിച്ചിരുന്നു.എന്നാൽ ജയിച്ച കയറിയ ഏകവനിത മേരി തോമസായിരുന്നു. ഇതിനാൽ 5വർഷവും പ്രസിഡന്റ് സ്ഥാനത്ത് തുടരാൻ കഴിഞ്ഞു.
1988– 1995 കാലയളവിൽ കോയിപ്രം പഞ്ചായത്തംഗമായിരുന്നു. 1995ന് ശേഷം മത്സരിച്ചിട്ടില്ല.
ഇപ്പോൾ സജീവ രാഷ്ട്രീയത്തിലുമില്ല. ഭർത്താവ് ഡോ.ആർ.പി.തോമസുമൊപ്പം വിശ്രമ ജീവിതം നയിക്കുന്നു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

