അയിരൂർ∙ വ്രതശുദ്ധിയോടെ ശബരിമലയിലെത്തുന്ന തീർഥാടകർക്ക് അടിസ്ഥാന സൗകര്യങ്ങളും സുരക്ഷാക്രമീകരണങ്ങളും ഒരുക്കുന്നതിൽ സംസ്ഥാന സർക്കാരും തിരുവിതാംകൂർ ദേവസ്വം ബോർഡും ഗുരുതരമായ അലംഭാവമാണ് കാട്ടിയിരിക്കുന്നതെന്നു അയിരൂർ ചെറുകോൽപുഴ ഹിന്ദുമത മഹാമണ്ഡലം എക്സിക്യുട്ടീവ് കമ്മിറ്റി. ലോകമെമ്പാടും നിന്നും കഠിനവ്രതം നോറ്റ് മല ചവിട്ടി അയ്യപ്പസ്വാമി ദർശനത്തിന് എത്തുന്ന ഭക്തർക്ക് വേണ്ട
സൗകര്യങ്ങൾ ഒരുക്കി നൽകാൻ സർക്കാരിനും തിരുവിതാംകൂർ ദേവസ്വം ബോർഡിനും ബാധ്യതയും കടമയുമുണ്ട്. എന്നാൽ, പല കാര്യങ്ങളിലും ഇത് നിറവേറ്റപ്പെടുന്നില്ല.
ഈ വർഷം സീസൺ തുടങ്ങുന്നതിനു മുൻപ് തയാറെടുപ്പുകളോ മുൻകരുതലുകളോ ഈ വിഷയത്തിൽ ഉണ്ടായിട്ടില്ല എന്നത് ആദ്യദിനങ്ങളിൽ ബോധ്യമായി.
തീർഥാടന പാതകളിലും തങ്ങുന്ന ഇടങ്ങളിലും ശുചിത്വത്തിന്റെ കാര്യത്തിൽ വലിയ വീഴ്ചയുണ്ടായി. സന്നിധാനത്തെ സ്വർണ കവർച്ച വിവാദവും ഭക്തർക്ക് ഏറെ പ്രയാസമുണ്ടാക്കി.
ഭക്തർ അതീവ വിശ്വാസത്തോടെ ഭഗവാന് മുൻപിൽ സമർപ്പണം നടത്തിയ തിരുവാഭരണങ്ങളുടെയും വസ്തുവകകളുടെയും സുരക്ഷ ഉറപ്പാക്കുന്നതിൽ ദേവസ്വം ബോർഡിനും സർക്കാരിനും വലിയ വീഴ്ചയാണ് സംഭവിച്ചിട്ടുള്ളത്.
സംരക്ഷിക്കേണ്ടവരുടെ ഭാഗത്തുനിന്ന് ഉണ്ടായ വിശ്വാസവഞ്ചനയും അഴിമതി ആരോപണവും ഹൈന്ദവ സമൂഹത്തെ പൊതുസമൂഹത്തിന് മുൻപിൽ മോശമാക്കുന്നതിനും ഇടയാക്കി. ഇക്കാര്യത്തിൽ ഭക്തരുടെ ആശങ്ക അകറ്റുക എന്നതാകണം സർക്കാർ ആദ്യം ചെയ്യേണ്ടത്.
ഇതിനായി സമഗ്രവും നിഷ്പക്ഷവുമായ അന്വേഷണം ഉറപ്പാക്കേണ്ടത് സർക്കാരിന്റെ ധാർമിക ഉത്തരവാദിത്തമാണ്.
കേസിൽ ഉൾപ്പെട്ടവർ എത്ര ഉന്നതരാണെങ്കിലും അവർക്ക് അർഹിക്കുന്ന ശിക്ഷ വാങ്ങി നൽകണം. കാണാതായ സ്വർണം വീണ്ടെടുത്ത് തിരുനടയിൽ തിരിച്ചെത്തിക്കുകയും മാപ്പ് പറയുകയും വേണം.
ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ക്ഷേത്രത്തിലെ ആസ്തികളുടെയും തിരുവാഭരണങ്ങളുടെയും കണക്കുകൾ അതിസുതാര്യമായി സൂക്ഷിക്കണം. എല്ലാത്തിനും കോടതി ഇടപെടൽ എന്നതിന് അപ്പുറം വിശ്വാസവും കഴിവും പ്രാപ്തിയും ഉള്ളവരെ കണ്ടെത്തി ചുമതല നൽകണം.
യോഗത്തിൽ അഡ്വ.
കെ.ഹരിദാസ് അധ്യക്ഷത വഹിച്ചു. എ.ആർ.വിക്രമൻ പിള്ള, മാലേത്ത് സരളാദേവി, ടി.കെ.സോമനാഥൻ നായർ, കെ.കെ.ഗോപിനാഥൻ നായർ, അഡ്വ.
ഡി.രാജഗോപാൽ, ജി.രാജ്കുമാർ, കെ.ആർ.വേണുഗോപാൽ, കെ.ജയവർമ, ജി.കൃഷ്ണകുമാർ, ശ്രീജിത്ത് അയിരൂർ, ഡോ. സന്തോഷ് ബി.കുറുപ്പ്, എം.ആർ.ജഗൻ മോഹൻദാസ്, എൻ.ശ്രീധരൻ നായർ, പി.എൻ.പ്രസന്നകുമാർ, അഡ്വ.
പ്രകാശ് കുമാർ, എൻ.ജി.ഉണ്ണിക്കൃഷ്ണൻ, സി.ജി.പ്രദീപ്, ജ്യോതിസ് വി.പിള്ള, എം.ടി.ഭാസ്കര പണിക്കർ, രാധാ എസ്. നായർ, രമ മോഹൻ, ശ്രീകുമാർ ഇരുപ്പക്കാട്ട്, ലളിതാമണി, കെ.എസ്.സദാശിവൻ നായർ എന്നിവർ പ്രസംഗിച്ചു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

