ചിറ്റാർ ∙ മണക്കയം ബിമ്മരത്ത് പുലിയിറങ്ങി രണ്ട് ആടുകളെ കടിച്ച് കൊന്നു.പുലിയുടെ സാന്നിധ്യം പതിവായതോടെ ബിമ്മരം നിവാസികൾ ആശങ്കയിൽ. നടരാജൻ അരുവിക്കലിന്റെ ആടുകളെയാണ് പുലി കൊന്നത്.
ചൊവ്വാഴ്ച രാത്രിയിലാണ് സംഭവം. ഒരു വയസ്സും ആറ് മാസവും പ്രായം വരുന്ന ആടുകളെയാണ് പുലി പിടിച്ചത്.
വീടിനു സമീപ പ്രദേശത്ത് അഴിച്ച് വിട്ടാണ് ആടുകളെ വളർത്തുന്നത്. ചൊവ്വാഴ്ചത്തെ കനത്ത മഴയിൽ വീടിനു സമീപത്തെ തോട്ടിൽ ജല നിരപ്പ് ഉയർന്നതിനെ തുടർന്നു സന്ധ്യയ്ക്കു ആടുകൾക്കു കൂട്ടിൽ മടങ്ങി വരാനായില്ല.
രാത്രി തോടിനും സമീപ പ്രദേശത്തും ആടുകളെ അന്വേഷിച്ച് തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.
ഇന്നലെ രാവിലെ വീണ്ടും നടത്തിയ തിരച്ചിലിലാണ് വീടിനു കുറെ അകലെയായി രണ്ട് ആടുകളുടെയും ജഡം കണ്ടെത്തുന്നത്. രാജാമ്പാറ ഫോറസ്റ്റ് സ്റ്റേഷനിലെ വനപാലകരും ചിറ്റാർ വെറ്ററിനറി സർജൻ ഡോ.
ബൈജുവും സ്ഥലത്ത് എത്തി പുലിയാണെന്നു സ്ഥിരീകരിച്ച ശേഷം ജഡങ്ങൾ മറവു ചെയ്തു. ദീർഘനാളായി നടരാജനും കുടുംബവും ആടുകളെ വളർത്തുന്നുണ്ട്.
ഇനി രണ്ട് ആടുകൾ കൂടി മാത്രമാണ് ശേഷിക്കുന്നത്. ഏതാനും മാസങ്ങൾക്കു മുൻപ് വിവിധ ദിവസങ്ങളിലായി നടരാജന്റെ എട്ട് ആടുകളെ പെരുമ്പാമ്പ് പിടിച്ച് കൊന്നിരുന്നു.
നടരാജന്റെ വീടിനു സമീപം താമസിക്കുന്ന ഷിജു പാറവേലിൽ വളർത്തു നായയെ ഒന്നര മാസം മുൻപ് പുലി കൊണ്ടുപോയിരുന്നു.
ബിമ്മരത്തെ മിക്ക കുടുംബങ്ങളിലെയും വളർത്തു നായ്ക്കളെയും പുലി പിടിച്ചതായാണ് സ്ഥലവാസികൾ പറയുന്നത്. രാജാമ്പാറ, അള്ളുങ്കൽ വനത്തിനോടു ചേർന്നാണ് ബിമ്മരം.
പുലിയുടെ ആക്രമണം ഭയന്ന് ഒറ്റയ്ക്കു സഞ്ചരിക്കാൻ ആളുകൾക്കു ഭയമായിരിക്കുകയാണ്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

