തണ്ണിത്തോട് ∙ മഴയെത്തുടർന്നു കല്ലാറിന്റെ തീരങ്ങളിൽ പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യം നിറയുന്നു. തേക്കുതോട്, തണ്ണിത്തോട് പ്രദേശങ്ങളിലെ തോടുകളിലും പരിസരങ്ങളിലും വലിച്ചെറിയുന്ന മാലിന്യമാണു മഴയെത്തുടർന്ന് കല്ലാറ്റിലൂടെ ഒഴുകിയെത്തി തീരങ്ങളിൽ അടിയുന്നത്.
ഇതുകൂടാതെ കല്ലാറിനു സമീപ പ്രദേശങ്ങളിൽ താമസിക്കുന്നവർ തീരങ്ങളിൽ തള്ളുന്ന മാലിന്യം മഴയെത്തുടർന്നു കല്ലാറ്റിൽ ജലനിരപ്പ് ഉയരുമ്പോൾ ഒഴുകിയെത്തി താഴ്ന്ന പ്രദേശങ്ങളിൽ തങ്ങിനിൽക്കുന്നു.
മദ്യം ഉപയോഗിച്ച ശേഷം തോടുകളിലേക്കു വലിച്ചെറിയുന്ന കുപ്പികൾ വൻ തോതിൽ കല്ലാറിന്റെ തീരങ്ങളിൽ കാണാം. പലപ്പോഴും മഴ വെള്ളത്തിൽ ഇത്തരം കുപ്പികൾ കൂട്ടമായി തോടുകളിലൂടെയും കല്ലാറ്റിലൂടെയും ഒഴുകിപ്പോകുന്നതു കാണാറുണ്ടെന്നു നാട്ടുകാർ പറയുന്നു. തേക്കുതോട്, തണ്ണിത്തോട് പ്രദേശങ്ങളിൽ വ്യാപകമായി അനധികൃത വിദേശ മദ്യ വിൽപന നടക്കുന്നതിനാലാണ് ഇത്രയേറെ കുപ്പികൾ കല്ലാറിനെ മലിനമാക്കുന്നതെന്നു നാട്ടുകാർ പറയുന്നു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

