റാന്നി ∙ വൈദ്യുതത്തൂണുകൾ തുരുമ്പെടുത്തു നാശം നേരിടുമ്പോഴും കെഎസ്ഇബിക്കു കുലുക്കമില്ല. മണിമല 33 കെവി സബ് സ്റ്റേഷനിലേക്കുള്ള വൈദ്യുതി ലൈനുകൾ വലിച്ചിട്ടുള്ള തൂണുകളുടെ സ്ഥിതിയാണിത്. റാന്നി 110 കെവി സബ് സ്റ്റേഷനിൽ നിന്നാണ് മണിമല സബ് സ്റ്റേഷനിലേക്കു 33 കെവി ലൈൻ വലിച്ചിട്ടുള്ളത്.
മന്ദിരം, കുത്തുകല്ലുങ്കൽപടി, പെരുമ്പുഴ, കാവുങ്കൽപടി, ഇട്ടിയപ്പാറ ബൈപാസ്, മിനർവപടി വഴിയാണ് ലൈൻ മണിമലയ്ക്കു സമീപം കറിക്കാട്ടൂർ വരെ വലിച്ചിരിക്കുന്നത്.
വർഷങ്ങൾക്കു മുൻപു സ്ഥാപിച്ചതാണിത്. മഴയും വെയിലുമേറ്റ് അവയെല്ലാം തുരുമ്പിച്ചു. പെയ്ന്റ് പൂശാനോ മാറ്റി സ്ഥാപിക്കാനോ നടപടിയുണ്ടാകുന്നില്ല.
പെരുന്തേനരുവി പദ്ധതിയിൽ നിന്ന് റാന്നി സബ് സ്റ്റേഷനിൽ വൈദ്യുതി എത്തിക്കുന്ന 33 കെവി ലൈനുകളിലെ തൂണുകൾ പലതും മാറ്റിയിട്ടിരുന്നു. ആ പരിഗണന മണിമല ലൈനിനു ലഭിക്കുന്നില്ല.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]