നാരങ്ങാനം ∙ കാർഷിക മേഖലയുടെ കേന്ദ്രമായിരുന്ന നാരങ്ങാനം പഞ്ചായത്തിനെ അതിന്റെ പൂർവ്വകാല പ്രതാപത്തിലേക്ക് തിരിച്ചു കൊണ്ടു വരുന്നതിനു സർക്കാരുകൾ നടപടി സ്വീകരിക്കണമെന്നും കാട്ടുപന്നികളിൽ നിന്നും ക്ഷുദ്രജീവികളിൽ നിന്നും സംരക്ഷണം നൽകണമെന്നും കൃഷിയിടങ്ങൾ പരിസ്ഥിതി സൗഹൃദ കേന്ദ്രങ്ങൾ ആക്കണമെന്നും കർഷക കോൺഗ്രസ് നാരങ്ങാനം മണ്ഡലം പ്രവർത്തക യോഗം ആവശ്യപ്പെട്ടു.
കർഷക കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയും ബ്ലോക്ക് പഞ്ചായത്ത് മെമ്പറുമായ അജി അലക്സ് യോഗം ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കോശി മണ്ണിൽ അദ്ധ്യക്ഷത വഹിച്ചു.
രമേശ് എം ആർ, മാത്യൂസ് എബ്രഹാം,മനോജ് ഡേവിഡ് കോശി, മാത്യു പൂവണ്ണുംമൂട്ടിൽ എന്നിവർ പ്രസംഗിച്ചു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]