വൈദ്യുതി മുടക്കം
മല്ലപ്പള്ളി ∙ വൈദ്യുതി സെക്ഷനിലെ ഊര്, ബ്ലോക്ക്, കൈപ്പറ്റ, പടുവ, മങ്കുഴിപ്പടി എന്നീ ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 9 മുതൽ 6 വരെ വൈദ്യുതി മുടങ്ങും.
സൗജന്യ നേത്ര പരിശോധന ക്യാംപ്
ആനിക്കാട് ∙ കാഞ്ഞിരത്തിങ്കൽ ഗ്രാമാലയത്തിൽ നാളെ 9.30 മുതൽ 1.30 വരെ സൗജന്യ നേത്ര പരിശോധാന ക്യാംപ് നടക്കും. പഞ്ചായത്തംഗം ലിൻസിമോൾ തോമസ് ഉദ്ഘാടനം ചെയ്യും.
ബൈബിൾ ക്വിസ് നാളെ
മല്ലപ്പള്ളി ∙ യുണൈറ്റഡ് പെന്തക്കോസ്തൽ ഫെലോഷിപ് ഗ്ലോബൽ അലയൻസ് സംഘടിപ്പിക്കുന്ന ബൈബിൾ ക്വിസ് നാളെ 3ന് പുതുശേരി ഹെബ്രോൻ ഐപിസി ഹാളിൽ നടക്കും.
എംയുപിഎഫ് പ്രസിഡന്റ് പാസ്റ്റർ ടി.വി. പോത്തൻ, ഗ്ലോബൽ അലയൻസ് ചെയർമാൻ പാസ്റ്റർ സാം പി.
ജോസഫ്, പുതുശേരി ഐപിസി പ്രസിഡന്റ് പാസ്റ്റർ സുനിൽ ജോർജ് എന്നിവർ നേതൃത്വം നൽകും.
അധ്യാപക ഒഴിവ്
വെച്ചൂച്ചിറ ∙ വെൺകുറിഞ്ഞി എസ്എൻഡിപി ഹയർ സെക്കൻഡറി വിഭാഗത്തിൽ കെമസ്ട്രിക്ക് അധ്യാപകന്റെ താൽക്കാലിക ഒഴിവുണ്ട്. ഒക്ടോബർ 6ന് അഭിമുഖം.
പരിശീലനം; അപേക്ഷ ക്ഷണിച്ചു
പത്തനംതിട്ട
∙ പട്ടികജാതി വികസന വകുപ്പിന്റെ ഉന്നതി (വിഷൻ പ്ലസ്) 2025-26 പദ്ധതിപ്രകാരം പട്ടികജാതി വിഭാഗത്തിൽപെട്ട വിദ്യാർഥികൾക്ക് മെഡിക്കൽ/എൻജിനീയറിങ് കോഴ്സുകളിൽ പ്രവേശനം നേടുന്നതിനുള്ള പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു.
2025 ലെ പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷയിൽ സയൻസ്, കണക്ക്, ഇംഗ്ലിഷ് വിഷയങ്ങളിൽ ബി പ്ലസിൽ കുറയാത്ത ഗ്രേഡ് വാങ്ങി ജയിച്ചവരും പ്ലസ് ടു സയൻസ്, ഇംഗ്ലിഷ് വിഷയങ്ങളിൽ എ2 ഗ്രേഡിൽ കുറയാത്ത മാർക്കുള്ള സിബിഎസ്ഇ വിദ്യാർഥികൾക്കും എ ഗ്രേഡിൽ കുറയാത്ത മാർക്കുള്ള ഐസിഎസ്ഇ വിദ്യാർഥികൾക്കും അപേക്ഷിക്കാം. കുടുംബ വാർഷിക വരുമാനം 6 ലക്ഷം രൂപയിൽ കൂടരുത്.
നിശ്ചിത മാതൃകയിലുള്ള അപേക്ഷ, കുട്ടിയുടെ ജാതി, രക്ഷാകർത്താവിന്റെ കുടുംബ വാർഷിക വരുമാനം, എസ്എസ്എൽസി, പ്ലസ് ടു മാർക്ക് ലിസ്റ്റിന്റെ സാക്ഷ്യപ്പെടുത്തിയ പകർപ്പ്, പഠിക്കുന്ന സ്ഥാപനത്തിലെ സ്ഥാപന മേധാവിയുടെ സാക്ഷ്യപത്രം എന്നിവ സഹിതം 10 ന് അകം പത്തനംതിട്ട മിനി സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന ജില്ലാ പട്ടികജാതി വികസന ഓഫിസിൽ സമർപ്പിക്കണം.
വിവരങ്ങൾ ജില്ലാ/ ബ്ലോക്ക്/ മുനിസിപ്പൽ പട്ടികജാതി വികസന ഓഫിസുകളിൽനിന്ന് ലഭിക്കും. 0468 2322712
ഭാഗ്യക്കുറി ക്ഷേമനിധി അംഗത്വം
പത്തനംതിട്ട
∙ ജില്ലാ ഭാഗ്യക്കുറി ക്ഷേമനിധിയിൽ നാളെ മുതൽ 30 വരെ അംഗത്വം പുനഃസ്ഥാപിക്കാൻ അവസരം. ഇതുവരെ അവസരം വിനിയോഗിക്കാത്തവർക്ക് മാത്രമേ പുതുക്കാൻ കഴിയൂ.
അംഗത്വ പാസ്ബുക്ക്, ടിക്കറ്റ് അക്കൗണ്ട് ബുക്ക്, ടിക്കറ്റ് വിൽപന നടത്തിയതിന്റെ രേഖ സഹിതം ജില്ലാ ഭാഗ്യക്കുറി ക്ഷേമനിധി ഓഫിസിൽ നേരിട്ടെത്തണം. 0468 2222709.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

