തിരുവല്ല ∙ കെ.സി. മാമ്മൻ മാപ്പിള ട്രോഫിക്ക് വേണ്ടിയുള്ള ഉത്രാടം തിരുനാൾ പമ്പ ജലമേളയുടെ മുന്നോടിയായി നടത്തുന്ന കുട്ടനാട് പൂരം @ തിരുവല്ല കാർണിവൽ തിരുവല്ല നഗരസഭാ സ്റ്റേഡിയത്തിൽ തുടങ്ങി.ആന്റോ ആന്റണി എംപി ഉദ്ഘാടനം ചെയ്തു.നീരേറ്റുപുറം പമ്പ ജലോത്സവം രാഷ്ട്രീയത്തിന് മതത്തിനും അതീതമായി എല്ലാ വിഭാഗം ജനങ്ങളെയും ഒരുമിച്ചു കൊണ്ടുപോകാൻ സാധിക്കുന്നതിനോടൊപ്പം മധ്യ തിരുവിതാംകൂറിലെ ഓണാഘോഷത്തിന് മാറ്റുകൂട്ടുന്നതായും അദ്ദേഹം പറഞ്ഞു.
രക്ഷാധികാരി എ.ജെ രാജൻ അധ്യക്ഷത വഹിച്ചു.
ചലച്ചിത്രതാരം ബൈജു എഴുപുന്ന മുഖ്യാതിഥിയായിരുന്നു . നഗരസഭ ഉപാധ്യക്ഷൻ ജിജി വട്ടശ്ശേരി മുഖ്യ പ്രഭാഷണം നടത്തി .
വർക്കിങ് പ്രസിഡന്റ് വിക്ടർ ടി.തോമസ് ആമുഖ പ്രസംഗം നടത്തി. മുഖ്യ കോഓർഡിനേറ്റർ ഡോ.സജി പോത്തൻ, നഗരസഭാ കൗൺസിലർ ശ്രീനിവാസ് പുറയാറ്റ്, അനിൽ സി.ഉഷസ്, വി.ആർ.
രാജേഷ്, നീതാ ജോർജ്, പുന്നൂസ് ജോസഫ് ,സജി കൂടാരത്തിൽ, ഷിബു വർക്കി, റെജി വേങ്ങൽ, അജി തമ്പാൻ, രാജു തിരുവല്ല, റോഷിൻ ശർമ എന്നിവർ പ്രസംഗിച്ചു. ഡോ. എം.എസ് സ്വാമിനാഥൻ അനുസ്മരണ ദിനം ഇതോടനുബന്ധിച്ചു നടത്തുന്നതാണ് കാർഷിക നേതാക്കളും മുൻ മന്ത്രിയുമായ കെ.എം.മാണി, ഇ.ജോൺ ജേക്കബ്, സി.എഫ്.
തോമസ്, കെ.നാരായണക്കുറുപ്പ്, മുൻ എംഎൽഎമാരായ മാമ്മൻ മത്തായി, തോമസ് ചാണ്ടി, പി.സി.തോമസ്, വയലാ ഇടിക്കുള, പി.ചാക്കോ, ഡോ.ജോർജ് മാത്യു, ടി.എസ്.ജോൺ എന്നിവരുടെ പ്രത്യേക അനുസ്മരണ സമ്മേളനം നടത്തും.
സമീപ ജില്ലയിലെ കർഷക തൊഴിലാളികളെയും പഞ്ചായത്തുകളെയും കുടുംബശ്രീ യൂണിറ്റുകളെയും പങ്കെടുപ്പിച്ച് കൊണ്ടുള്ള വിവിധ ഓണാഘോഷ പരിപാടികൾ, കാർഷിക ആരോഗ്യ, പരിസ്ഥിതി, വനിത, ജൈവകാർഷിക , ലഹരി വിരുദ്ധ, ട്രാഫിക് ബോധവൽകരണ, മാധ്യമ സെമിനാറുകൾ മതസൗഹാർദ സമ്മേളനം എന്നിവ ഇതോടനുബന്ധിച്ച് നടക്കും. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]