
പന്തളം ∙ ഓണവിഭവങ്ങൾക്ക് മധുരം പകരുന്ന പന്തളം ശർക്കര കൃഷി വകുപ്പിന്റെ അധീനതയിലുള്ള കടയ്ക്കാട് കരിമ്പ് വിത്തുൽപാദന കേന്ദ്രത്തിൽ ഒരാഴ്ചയ്ക്കുള്ളിൽ തയാറാക്കി തുടങ്ങും. എത്ര ടൺ എന്നു നിശ്ചയിട്ടില്ലെങ്കിലും പരമാവധി ശർക്കര തയാറാക്കാനാണ് അധികൃതരുടെ ശ്രമം.
ഇതിനുള്ള യന്ത്രസാമഗ്രികൾ സജ്ജമാക്കി തുടങ്ങി. ഇവിടെ തയാറാക്കുന്ന ശർക്കര ഫില്ലിങ് മെഷീന്റെ സഹായത്തോടെ പാക്കറ്റുകളിലാക്കി വിപണിയിലെത്തിക്കാനാണ് തീരുമാനം.
പതിയൻ ശർക്കര മാത്രമാണ് ഇത്തവണ തയാറാക്കുക.
കിലോയ്ക്ക് 140 രൂപ നിരക്കിലാകും വിൽപന. ഓണത്തിനു മുൻപ് തന്നെ ശർക്കര വിൽപന തുടങ്ങുമെന്ന് കൃഷി ഓഫിസർ ആർ.രജിത്ത് പറഞ്ഞു.
കരിമ്പ് വിത്തുൽപാദനകേന്ദ്രത്തിലെ 15 ഏക്കറോളം വരുന്ന പാടത്ത് ഉൽപാദിപ്പിച്ച കരിമ്പാണ് ഉപയോഗിക്കുക. മായം ചേരാതെ, ശുദ്ധമായി തയാറാക്കുന്നതിനാൽ പന്തളം ശർക്കരയ്ക്ക് വിപണിയിൽ പ്രിയമേറെയാണ്.
പ്രതിദിനം 200 കിലോയോളം ശർക്കര ഉൽപാദിപ്പിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ. പരിചയസമ്പന്നരായ തൊഴിലാളികളെ കരാർ വ്യവസ്ഥയിൽ നിയമിച്ചാണ് ഉൽപാദനം.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]