വെണ്ണിക്കുളം ∙ അനധികൃത പാർക്കിങ് വർധിച്ചിട്ടും നടപടിയെടുക്കാതെ അധികൃതർ. കവലയിൽ ഗതാഗതക്കുരുക്കും പതിവായി.
കോട്ടയം റോഡിൽ ബസ് സ്റ്റോപ്പിലെ അനധികൃത പാർക്കിങ്ങാണ് ഗതാഗതക്കുരുക്കിന് ഇടയാക്കുന്നത്. ബസുകൾ ടാറിങ്ങിൽ നിർത്തിയാണ് യാത്രക്കാരെ ഇറക്കുന്നതും കയറ്റുന്നതും.
ഇക്കാരണത്താൽ മറ്റു വാഹനങ്ങൾക്ക് കടന്നുപോകാൻ കഴിയാത്ത സ്ഥിതിയാണ്.ബസ് സ്റ്റോപ്പിലെ പാർക്കിങ് ദുരിതമായിട്ടും നടപടിയെടുക്കാൻ ബന്ധപ്പെട്ട അധികൃതർ തയാറാകുന്നില്ലെന്നാണ് യാത്രക്കാരുടെ ആക്ഷേപം.
കൂടുതൽ സമയം ബസുകൾ നിർത്തിയിടുന്നതും തടസ്സം സൃഷ്ടിക്കാറുണ്ടെന്ന പരാതിയുണ്ട്.കോട്ടയം–കോഴഞ്ചേരി സംസ്ഥാനപാതയും റാന്നി–തടിയൂർ–ഇരവിപേരൂർ റോഡും സന്ധിക്കുന്ന നാൽക്കവലയിൽ വാഹനങ്ങളുടെ തിരക്കേറെയാണ്.
ട്രാഫിക് സിഗ്നൽ ലൈറ്റും പ്രവർത്തനരഹിതമായിട്ട് മാസങ്ങളേറെയായി. ഗതാഗതം നിയന്ത്രിക്കാൻ പൊലീസിന്റെ സേവനവുമില്ല.
വിദ്യാർഥികൾ ഉൾപ്പെടെയുള്ളവർ അപകടഭീതിയിലാണ് റോഡ് കുറുകെ കടക്കുന്നത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

