
കാലാവസ്ഥ
∙ വടക്കൻ കേരളത്തിൽ ശക്തമായ മഴയ്ക്കു സാധ്യത; മധ്യകേരളത്തിലും തെക്കൻ കേരളത്തിലും സാധാരണ നിലയിൽ മഴ ലഭിക്കും
∙ മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റിനു സാധ്യത; ജാഗ്രത പാലിക്കണം
∙ കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനം പാടില്ല
വൈദ്യുതി മുടക്കം
∙ മല്ലപ്പള്ളി വൈദ്യുതി സെക്ഷനിലെ ആനക്കുഴി, ഗ്യാസ് മൂശാരിക്കവല, പരിയാരം മാർത്തോമ്മാ പള്ളി എന്നീ ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 9 മുതൽ 6 വരെ വൈദ്യുതി മുടങ്ങും.
ഗെസ്റ്റ് ലക്ചറർ
വെണ്ണിക്കുളം ∙ സർക്കാർ പോളിടെക്നിക് കോളജിൽ ഓട്ടോമൊബൈൽ എൻജിനീയറിങ് വിഭാഗത്തിൽ ഗെസ്റ്റ് ലക്ചറർ തസ്തികയിൽ 2 താൽക്കാലിക ഒഴിവുകളുണ്ട്. അസ്സൽ സർട്ടിഫിക്കറ്റുകളുമായി നാളെ 10 ന് അഭിമുഖത്തിനെത്തണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.
ഫോൺ: 91469 2650228.
അറിയിപ്പ് സീറ്റ് ഒഴിവ്
തട്ടയിൽ ∙ എൻഎസ്എസ് ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് വൺ ബയോളജി സയൻസ്, കൊമേഴ്സ്, ഹ്യുമാനിറ്റീസ് എന്നീ ബാച്ചുകളിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. സ്പോട് അഡ്മിഷന് സ്കൂളുമായി ബന്ധപ്പെടുക.
9447029691
മുന്നറിയിപ്പ് പ്രഖ്യാപിച്ചു
പത്തനംതിട്ട ∙ കക്കി- ആനത്തോട് ഡാമിലെ ജലനിരപ്പ് 974.86 മീറ്ററിൽ എത്തിയതിനാൽ റെഡ് മുന്നറിയിപ്പ് പ്രഖ്യാപിച്ചു.
പമ്പാ നദിയുടെയും കക്കാട്ടാറിന്റെയും കരകളിൽ താമസിക്കുന്നവരും പൊതുജനങ്ങളും ജാഗ്രത പുലർത്തണമെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർപഴ്സൻ കലക്ടർ എസ്.പ്രേം കൃഷ്ണൻ അറിയിച്ചു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]