
വിദ്യാർഥിനിയോട് ലൈംഗികാതിക്രമം; നഗ്നചിത്രങ്ങൾ അയച്ചു കൊടുക്കാൻ ആവശ്യപ്പെട്ടു: യുവാവ് അറസ്റ്റിൽ
തിരുവല്ല∙ ഇൻസ്റ്റഗ്രാമിലൂടെ ബന്ധം സ്ഥാപിച്ച് പരിചയത്തിലായ 13 കാരിയോട് ലൈംഗിക അതിക്രമം കാട്ടിയ യുവാവിനെ തിരുവല്ല പൊലീസ് അറസ്റ്റ് ചെയ്തു.തിരുവല്ല മുത്തൂർ കാവുംഭാഗം പടിഞ്ഞാറ്റേതിൽ അർജുൻ (അക്കു–18) ആണ് പിടിയിലായത്. ഫെബ്രുവരിയിൽ ഇയാളുടെ സുഹൃത്തിന്റെ വീട്ടിലെത്തിച്ചാണ് പെൺകുട്ടിയെ ലൈംഗിക അതിക്രമത്തിന് ഇരയാക്കിയത്.
പിന്നീട് നഗ്നചിത്രങ്ങൾ അയച്ചു കൊടുക്കാൻ കുട്ടിയോട് ഇയാൾ ആവശ്യപ്പെട്ടിരുന്നു. സംഭവത്തെ പറ്റി വിവരം കിട്ടിയതിനെ തുടർന്ന് തിരുവല്ല പൊലീസ് കേസെടുത്തു.
പത്തനംതിട്ട ശിശുക്ഷേമ സമിതിയിൽ നിന്നും ലഭിച്ച വിവരമനുസരിച്ച് പൊലീസ് കുട്ടിയുടെ മൊഴി രേഖപ്പെടുത്തി.
മൊഴിപ്രകാരം പ്രതിക്കെതിരെ പോക്സോ നിയമത്തിലെ വകുപ്പുകൾ ഉൾപ്പെടെ കേസ് റജിസ്റ്റർ ചെയ്തു. തുടർനടപടികൾക്ക് ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കി.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]