പത്തനംതിട്ട ∙ മാർച്ച് ഒന്നു മുതൽ ഇന്നലെ വരെ ഒരുമാസത്തിനിടെ സംസ്ഥാനത്ത് ഏറ്റവുമധികം മഴ ലഭിച്ചത് പത്തനംതിട്ട
ജില്ലയിൽ. ഈ കാലയളവിൽ ലഭിക്കേണ്ട
ശരാശരി മഴ 6 സെന്റീമീറ്റർ ആണെന്നിരിക്കെ ജില്ലയിൽ 11 സെന്റിമീറ്ററോളം മഴ ലഭിച്ചു– 93 % അധികമഴ. സംസ്ഥാന വ്യാപകമായി ഇന്നലെ ലഭിച്ച വേനൽമഴയിലും ജില്ലയ്ക്കാണ് റെക്കോർഡ്.
രാജ്യത്തെ ഏറ്റവും കൂടുതൽ മഴ ഇന്നലെ രേഖപ്പെടുത്തിയത് ജില്ലയിലെ കുന്നന്താനം സ്വയംനിയന്ത്രിത മഴമാപിനിയിലാണ്; 5 സെമീ. സംസ്ഥാനത്ത് ഏറ്റവുമധികം വേനൽമഴയും തുലാമഴയും ലഭിക്കുന്ന പ്രദേശമാണ് പത്തനംതിട്ട
ജില്ലയുടെ മലയോരം.
കഴിഞ്ഞ ഒരാഴ്ചയായി 37– 38 ഡിഗ്രി സെൽഷ്യസിൽ തുടർന്ന പകൽത്താപനിലയിൽ നേരിയ ശമനമുണ്ട്. ഇന്നലെ 35– 36 ഡിഗ്രിയായിരുന്നു ചൂട്.
രാത്രി താപം 22 ഡിഗ്രിയായി താണത് ആശ്വാസമായി. വേനൽമഴയുടെ ഭാഗമായ മേഘപടലങ്ങൾ ഉച്ചകഴിഞ്ഞ കിഴക്കൻ ആകാശത്ത് നിറയുന്നതിനാൽ അൾട്രാവയലറ്റ് വികിരണ തോതും അൽപം കുറഞ്ഞു.
ഏതാനും ദിവസം കൂടി സംസ്ഥാനത്ത് മഴ തുടരുമെന്ന പ്രവചനവും ജലക്ഷാമത്തിന്റെ വക്കിലെത്തിയ വേളയിൽ ജില്ലയ്ക്ക് പ്രതീക്ഷ പകരുന്നതാണ്. കാർഷിക മേഖലയ്ക്കും മഴ വലിയ തോതിൽ അനുഗ്രഹമായി.
ശബരിഗിരി പദ്ധതി പ്രദേശത്തും 2 സെന്റിമീറ്ററോളം മഴ ലഭിച്ചു. സംഭരണ ശേഷിയുടെ 41% ആണ് ജലനിരപ്പ്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

