വെച്ചൂച്ചിറ ∙ അവധിക്കാലത്ത് പെരുന്തേനരുവി വെള്ളച്ചാട്ടത്തിന്റെ മനോഹാരിത ആസ്വദിക്കാനെത്തുന്നവർക്കു നിരാശ ഫലം. വറ്റിവരണ്ടുകിടക്കുന്ന അരുവി കണ്ടു മടങ്ങേണ്ടിവരും.
പമ്പാനദിയിലെ വെള്ളച്ചാട്ടമാണിത്. പെരുന്തേനരുവി ജലവൈദ്യുതി പദ്ധതിയുടെ ഇടത്തിക്കാവ് തടയണയ്ക്ക് താഴെയാണ് അരുവിയുടെ സ്ഥാനം.
ആറ്റിൽ തടയണ നിർമിക്കും മുൻപു വരെ ജലസമൃദ്ധമായിരുന്നു വെള്ളച്ചാട്ടം. നാവീണാരുവിയിലെ പാറക്കെട്ടുകൾ പൊട്ടിച്ച് തടയണ പണിതതോടെ അരുവിയിലേക്കുള്ള നീരൊഴുക്കു തടസ്സപ്പെട്ടു.
തടയണയിൽ കെട്ടിനിർത്തുന്ന വെള്ളം 500 മീറ്റർ ദൂരത്തിൽ കനാലിലൂടെയാണു പവർഹൗസിൽ എത്തിക്കുന്നത്.
വൈദ്യുതി ഉൽപാദിപ്പിച്ചശേഷം അരുവിക്കു 100 മീറ്റർ താഴെ പമ്പാനദിയിലേക്കു തുറന്നുവിടുകയാണ്. ഇതുമൂലം തടയണയ്ക്കും പവർഹൗസിനും മധ്യേ 600 മീറ്റർ ആറ്റിൽ വേനൽക്കാലത്ത് നീരൊഴുക്കില്ല.
പാറക്കെട്ടുകൾ മാത്രമാണു ശേഷിക്കുന്നത്.
അരുവി വരണ്ടത് വെച്ചൂച്ചിറ ജലവിതരണ പദ്ധതിയെയും പ്രതികൂലമായി ബാധിക്കും. അരുവിക്കു സമീപം നിർമിച്ചിട്ടുള്ള കിണറ്റിൽനിന്നു വെള്ളം പമ്പ് ചെയ്താണ് വിതരണം.
പാറയിടുക്കിൽ കെട്ടിക്കിടക്കുന്ന വെള്ളമാണു പൈപ്പിലൂടെ കിണറ്റിൽ നേരിട്ടെത്തിക്കുന്നത്. പദ്ധതി നവീകരണത്തിന്റെ ഭാഗമായി എരുമേലി ജലവിതരണ പദ്ധതിക്കായി നിർമിച്ചിട്ടുള്ള ഇടത്തിക്കാവിലെ കിണറ്റിൽനിന്ന് വെള്ളമെത്തിക്കാൻ രൂപരേഖ തയാറാക്കിയിട്ടുണ്ട്.
അടിയന്തരമായി പൈപ്പുകൾ സ്ഥാപിച്ച് ആശ്രമം സംഭരണിയിൽ വെള്ളമെത്തിച്ചാൽ മാത്രമേ ഇതിനു പരിഹാരമാകൂ. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

