പത്തനംതിട്ട ∙ അബാൻ ജംക്ഷൻ മുതൽ മുത്തൂറ്റ് ആശുപത്രി വരെയുള്ള ഭാഗത്തു വഴിവിളക്കുകൾ സ്ഥാപിക്കുന്നതിനു തടസ്സം കേരള റോഡ് ഫണ്ട് ബോർഡിന്റെ നിലപാടെന്ന് ആക്ഷേപം.
മേൽപ്പാലം നിർമാണം കെആർഎഫ്ബിയുടെ മേൽനോട്ടത്തിലാണു നടത്തുന്നത്. മേൽപ്പാലം സ്ഥാപിക്കുമ്പോൾ തടസ്സമാകാതിരിക്കാൻ ഈ ഭാഗത്തെ വൈദ്യുതിലൈനുകൾ മാസങ്ങൾക്കു മുൻപു തന്നെ അഴിച്ച് മാറ്റിയിരുന്നു. കഴിഞ്ഞ വർഷം ഡിസംബറിലാണു വൈദ്യുതിലൈനുകൾ അഴിച്ചുമാറ്റിത്തുടങ്ങിയത്. തുടർന്ന്, ഭൂഗർഭ കേബിൾ സ്ഥാപിച്ചു.
ഈ പ്രവൃത്തി പൂർത്തിയായിട്ടും മാസങ്ങൾ പിന്നിട്ടു. എന്നാൽ, വഴിവിളക്കുകൾ പുനഃസ്ഥാപിക്കാനുള്ള നടപടി ഉണ്ടായതുമില്ല. മേൽപ്പാലത്തിനു താഴെയുള്ള പാതയുടെ ഒരു വശത്തു വഴിവിളക്കുകൾ സ്ഥാപിച്ചാൽ ഈ ഭാഗത്തെ ദുരിതത്തിനു പരിഹാരമാകും. എന്നാൽ, ഇതിനുള്ള അനുമതി കെഎസ്ഇബിക്ക് നൽകേണ്ടതു കെആർഎഫ്ബിയാണ്.
എന്നാൽ, ഇതുവരെയും നടപടിയായില്ല.
ഈ പ്രശ്നം പരിഹരിക്കാൻ കേരള റോഡ് ഫണ്ട് ബോർഡിനു നിർദേശം നൽകുമെന്നു മന്ത്രി വീണാ ജോർജ് മുൻപു വ്യക്തമാക്കിയിരുന്നു. ഈ ഉറപ്പും യാഥാർഥ്യമായില്ല. വഴിവിളക്കുകൾ പുനഃസ്ഥാപിക്കാത്തതിനാൽ ഇരുട്ടിലായ റിങ്റോഡ്.
അബാൻ ജംക്ഷനിൽ നിന്നുള്ള കാഴ്ച. ചിത്രം: മനോരമ … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

