
ചെത്തോങ്കര ∙ പുനലൂർ–മൂവാറ്റുപുഴ പാതയിൽ മാടത്തുംപടി ജംക്ഷനു സമീപം കാർ വയലിലേക്കു മറിഞ്ഞു. ആർക്കും പരുക്കില്ല. ഇന്നലെ പുലർച്ചെ 4.30ന് ആണു സംഭവം.
പൊന്തൻപുഴ സ്വദേശി ഉണ്ണി ഓടിച്ച കാറാണ് അപകടത്തിൽപെട്ടത്. ആശുപത്രിയിൽ രോഗിയെ ഇറക്കിയ ശേഷം പൊന്തൻപുഴയിലേക്കു പോകുകയായിരുന്നു.
പാതയുടെ വലതു വശത്തുള്ള റിപ്പയറിങ് സ്ഥാപനത്തിനു മുന്നിൽ വച്ചിരുന്ന റഫ്രിജറേറ്ററും തകർത്താണു കാർ സമീപത്തെ വയലിലേക്കു കരണം മറിഞ്ഞത്. ഡ്രൈവർ ഉറങ്ങിപ്പോയതാണു കാരണം.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]