
ഇരവിപേരൂർ ∙ രണ്ട് വർഷത്തെ അനിശ്ചിതത്വത്തിനൊടുവിൽ ഇരവിപേരൂർ – പ്രയാറ്റുകടവ് റോഡിന്റെ പുനർനിർമാണത്തിനു തുടക്കമായി. പൈപ്പുകളും കേബിളും സ്ഥാപിക്കുന്നതിനായി റോഡിന്റെ വശങ്ങളിൽ സ്വകാര്യ കമ്പനിയും ജല അതോറിറ്റിയും കുഴിയെടുത്തു പിന്നീട് റോഡ് നിർമാണത്തിന് പഞ്ചായത്ത് ടെൻഡർ വിളിച്ചെങ്കിലും ആരും കരാർ ഏറ്റെടുക്കാത്തതും പഞ്ചായത്ത് അസിസ്റ്റന്റ് എൻജിനീയർമാരുടെ സ്ഥലംമാറ്റവും കാരണം പുനർനിർമാണം വൈകുകയായിരുന്നു.
കഴിഞ്ഞ മാർച്ചിൽ വിളിച്ച ടെൻഡർ ഏറ്റെടുക്കാൻ കരാറുകാരൻ എത്തുകയും നിർമാണത്തിനു വേണ്ട അനുമതി എല്ലാം ലഭിക്കുകയും ചെയ്തതോടെ ഇന്നലെ റോഡിന്റെ പുനർനിർമാണ പ്രവൃത്തികൾ ആരംഭിച്ചു. ഒരു മാസത്തിനകം റോഡ് ടാറിങ് നടത്താൻ കഴിയുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് കെ.ബി.ശശിധരൻപിള്ള പറഞ്ഞു. ഒന്നര കിലോമീറ്ററോളം ദൂരമുള്ള റോഡ് പല പ്രാവശ്യം കുഴിച്ചതോടെ ടാറിങ് പൂർണമായും ഇളകിയ നിലയിലായിരുന്നു.
2023 ലാണ് സ്വകാര്യ കേബിൾ കമ്പനി കല്ലൂപ്പാറയിൽ നിന്ന് ഇരവിപേരൂരിലേക്കുള്ള ഭാഗത്ത് കുഴിയെടുത്ത് കേബിൾ ഇടുന്നതിനായി പഞ്ചായത്തിൽ നിന്ന് അനുമതി നേടിയിരുന്നു.
റോഡ് പൂർവസ്ഥിതിയിലാക്കുന്നതിനു പഞ്ചായത്ത് ആവശ്യപ്പെട്ട 25.8 ലക്ഷം രൂപ അടച്ചശേഷം നിർമാണം ആരംഭിച്ച കമ്പനി ഒരു മാസത്തിനുള്ളിൽ കേബിൾ ഇടുന്ന ജോലികൾ പൂർത്തിയാക്കി.
എന്നാൽ 6 മാസത്തിനു ശേഷം കേബിൾ ഇടയ്ക്ക് വച്ചു മുറിഞ്ഞതോടെ കമ്പനി വീണ്ടും കുഴിയെടുത്തു. ഇതോടെ നാട്ടുകാരും പഞ്ചായത്ത് ഭരണസമിതിയംഗങ്ങളും ചേർന്ന് റോഡ് കുഴിക്കുന്നത് തടസ്സപ്പെടുത്തിയെങ്കിലും ഒരു രാത്രി കൊണ്ട് കമ്പനി അവരുടെ ജോലി തീർക്കുകയായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു. ഇതിനു പിന്നാലെ ജല അതോറിറ്റി പഴയ പൈപ്പുകൾ മാറ്റാനായി കുഴിയെടുക്കുകയായിരുന്നു. മണിമലയാറ്റിലെ പ്രയാറ്റുകടവ് പമ്പ് ഹൗസിൽ നിന്നുള്ള പൈപ്പുകൾ ഇതുവഴിയാണ് ഇട്ടിരുന്നത്.
40 വർഷത്തോളം പഴക്കം ചെന്ന പൈപ്പുകൾ മാറ്റുന്ന ജോലികൾ ജൂണിൽ ജലഅതോറിറ്റി പൂർത്തിയാക്കി. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]