
ചുങ്കപ്പാറ∙ റോഡിലെ കുഴികൾ അപകട ഭീഷണിയാകുന്നതായി പരാതി.
കോട്ടയം– പത്തനംതിട്ട ജില്ലകളെ ബന്ധിപ്പിക്കുന്ന ചുങ്കപ്പാറ– പൊന്തൻപുഴ റോഡിൽ ജില്ലാ അതിർത്തിയായ പുളിക്കൻപാറ മുതൽ ചുങ്കപ്പാറ വരെയുള്ള ഭാഗത്ത് പ്രധാനമായും മൂന്നിടങ്ങളിലാണ് റോഡ് തകർന്നത്.
ഇവിടെ ടാറിങ് ഇളകിമാറി വലിയ കുഴി രൂപപ്പെട്ടിരിക്കുകയാണ്.
അസീസി സ്കൂളിന് സമീപം കൊടുംവളവുകളും കുത്തിറക്കവുമായ റോഡിൽ കുഴികൾ ഒഴിവാക്കി വാഹനങ്ങൾ കടന്നുപോകാൻ ശ്രമിക്കുമ്പോൾ അപകടങ്ങൾക്ക് തലനാരിഴയ്ക്കാണ് വഴിമാറുന്നത്. പുനലൂർ – മൂവാറ്റുപുഴ സംസ്ഥാന പാതയിലേക്ക് ബന്ധിപ്പിക്കുന്ന റോഡായതിനാൽ ഇവിടെ വാഹന തിരക്കേറെയാണ്.
റോഡിന്റെ ശോച്യാവസ്ഥ ഉടൻ പരിഹരിക്കണമെന്നാണ് യാത്രക്കാരുടെയും നാട്ടുകാരുടെയും ആവശ്യം. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]