
റാന്നി∙ അവിട്ടം ജലോത്സവം സെപ്റ്റംബർ 6ന് ഉച്ചയ്ക്ക് 2നു പമ്പാനദിയിലെ പുല്ലൂപ്രം ശ്രീകൃഷ്ണ ക്ഷേത്രക്കടവിൽ. പിന്തുണയുമായി പുല്ലൂപ്രം എൻഎസ്എസ് കരയോഗവും ശ്രീകൃഷ്ണക്ഷേത്രവും.
അവിട്ടം ജലോത്സവത്തിനു നെടുമ്പ്രയാർ മുതൽ കിഴക്ക് ഇടക്കുളം വരെയുള്ള 14 പള്ളിയോടങ്ങൾ പങ്കെടുക്കും. ജലോത്സവത്തിനു വേദിയാകുന്ന ക്ഷേത്രക്കടവിലെ കാട് തെളിക്കൽ, കാഴ്ചയ്ക്കു തടസ്സമായി നദിയിലേക്കു ചരിഞ്ഞു നിൽക്കുന്ന മുളയുടെ ചില്ലകൾ മുറിക്കൽ , ജല ഘോഷയാത്ര തുടങ്ങുന്നതും അവസാനിക്കുന്നതുമായ സ്ഥലങ്ങൾ തിരിച്ചറിയാൻ നദിക്കു കുറെ കയർ കെട്ടി തിരിക്കൽ തുടങ്ങിയ കാര്യങ്ങളിൽ എൻഎസ്എസ് കരയോഗത്തിന്റെയും പള്ളിയോടത്തിന്റെയും പ്രവർത്തകർ സഹായിക്കും.
പങ്കെടുക്കുന്ന 14 പള്ളിയോടങ്ങളിലെയും തുഴച്ചിൽകാർക്കു പുല്ലൂപ്രം ശ്രീകൃഷ്ണ ക്ഷേത്രത്തിന്റെ വകയായി സദ്യ നൽകും. ഇതിനുള്ള എല്ലാ ക്രമീകരണങ്ങളും പൂർത്തിയാക്കിയതായി ക്ഷേത്ര ഭരണ സമിതി സെക്രട്ടറി ജി.വിനോദ് കുമാർ യോഗത്തിൽ അറിയിച്ചു. ജലോത്സവ സമിതി പ്രസിഡന്റ് ജേക്കബ് മാത്യു കരിങ്കുറ്റിയിൽ അധ്യക്ഷനായിരുന്നു. ചെയർമാൻ റിങ്കു ചെറിയാൻ, വർക്കിങ് പ്രസിഡന്റ് ഷൈൻ ജി.കുറുപ്പ്, ജനറൽ സെക്രട്ടറി ടി.കെ.രാജപ്പൻ, രവി കുന്നയ്ക്കാട്ട്, ശ്രീനി ശാസ്താംകോവിൽ, പുല്ലൂപ്രം പള്ളിയോം ക്യാപ്ടൻ ഗിരീഷ് കുമാർ, വൈസ് ക്യാപ്റ്റൻ വിഷ്ണു പ്രിയ, പള്ളിയോട
പ്രതിനിധികളായ പി.ആർ.ശ്രീധരൻ നായർ പുളിമ്പ്ലാക്കൽ, ജയകൃഷ്ണൻ. കരയോഗം കെ.പി.സുരേഷ് കുമാർ, സി.ആർ.രഘു (ട്രഷ), ജയകുമാർ ശർമ, സി.ജി.സന്തോഷ് കുമാർ എന്നിവർ പ്രസംഗിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]