
നിരണം ∙ പുന്നമടക്കായലിൽ നിന്നു ജവാഹർലാൽ നെഹ്റു കയ്യൊപ്പു ചാർത്തിയ സ്വർണ ട്രോഫി നേടാൻ തുഴയെറിഞ്ഞ് നിരണം ചുണ്ടൻ. മുൻവർഷങ്ങളിൽ നെല്ലിട
വ്യത്യാസത്തിനു നഷ്ടമായി പോയ സ്വർണക്കപ്പ് ഇത്തവണ സ്വന്തമാക്കാനായി കൃത്യമായ തയാറെടുപ്പുകളോടെ വാശിയേറിയ പോരാട്ടത്തിനിറങ്ങുകയാണ് നിരണം ചുണ്ടൻ. നാളെയാണ് ആലപ്പുഴ പുന്നമടക്കായലിൽ നെഹ്റു ട്രോഫി വള്ളംകളി മാമാങ്കം.
4 വർഷം മുൻപ് പള്ളിയോടങ്ങളുടെ നാട്ടിൽ പിറന്ന് കായലിൽ ചരിത്രം തിരുത്തിയെഴുതിയിട്ടുണ്ട് നിരണം ചുണ്ടൻ.
സ്വന്തമായി വള്ളം, ടീം, ക്യാപ്റ്റൻ എന്നത് നിരണത്തിന്റെ പ്രത്യേകതയാണ്. പ്രവാസികളും നാട്ടിലുള്ളവരുമായ 600ൽ പരം പേരുടെ ഉടമസ്ഥതയിലുള്ള നിരണം ചുണ്ടൻ വള്ളസമിതിയുടെ പ്രസിഡന്റ് റെജി അടിവാക്കലാണ്.
രാജൻ കടപ്പിലാരിൽ, ബോസ്, ബിജു തുടങ്ങിപറമ്പിൽ, സാജൻ തോമസ്, മനോജ് പൂവംമ്മേലിൽ, കെ.ജി അലക്സാണ്ടർ, അബു ഇലഞ്ഞിക്കൽ, സാബു ചിറയിൽ എന്നിവർ ചേർന്ന് നാളെ പുന്നമടയിൽ തുഴയെറിയും.
ക്രൗൺ പ്ലാസ കൊച്ചി ചെയർമാൻ കാട്ടുനിലത്ത് പുത്തൻപുരയിൽ കെ.ജി. ഏബ്രഹാമാണ് ചുണ്ടന്റെ ക്യാപ്റ്റൻ.
സുനിൽ കൈനകരി കോച്ചായും രാഹുൽ പ്രകാശ് ലീഡിങ് ക്യാപ്റ്റനായും ടീമിനെ നയിക്കുന്നു. 168 ദിവസം കൊണ്ട് നിർമാണം പൂർത്തിയാക്കി 2022 ചിങ്ങം ഒന്നിന് പമ്പയുടെ മടിതട്ടിൽ പിറന്ന പത്തനംതിട്ടയുടെ പ്രിയ പുത്രനാണ് നിരണം ചുണ്ടൻ. ‘പ്രജാപതി’ എന്ന് അറിയപ്പെടുന്ന നിരണം ചുണ്ടന്റെ ശിൽപി വള്ളം നിർമിതിയിലെ പെരുന്തച്ചനായ കോയിൽ മുക്ക് ഉമാ മഹേശ്വരനാണ്.
നിരണം ചുണ്ടൻ
▶ 129 അടി നീളം, 65 ഇഞ്ച് വീതി, ആഞ്ഞിലിത്തടിയിൽ നിർമാണം
▶ 85 തുഴക്കാരും, 5 അമരക്കാരും, 5 താളക്കാരും ചേർന്ന നിരണം ബോട്ട് ക്ലബ് ടീമാണ് കഴിഞ്ഞ നാലു വർഷമായി മത്സരിക്കുന്നത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]