
നമ്മുടെ നഗരമാണ്, നമ്മൾ തന്നെ നാണം കെടുത്തരുത്
പത്തനംതിട്ട ∙ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ മാലിന്യം തള്ളൽ തുടർക്കഥയാകുന്നു.സ്വകാര്യ ബസ് സ്റ്റാൻഡിനു പിറകിലായി കാണുന്ന പ്രദേശത്തും കൈത്തോട്ടിലും മാലിന്യം നിറഞ്ഞു ദുർഗന്ധം വമിക്കുകയാണ്.പതിമൂന്നാം വാർഡിലാണു കിലോ കണക്കിനു മാലിന്യം കുന്നുകൂടി കിടക്കുന്നത്.
പ്ലാസ്റ്റിക് മാലിന്യങ്ങൾ കൂട്ടിയിട്ടു കത്തിച്ചിട്ടുമുണ്ട്. ഉപയോഗിച്ച ഡയപ്പർ, ആഹാര അവശിഷ്ടങ്ങൾ, പ്ലാസ്റ്റിക് കുപ്പികൾ, കടകളിൽ നിന്നുള്ള പ്ലാസ്റ്റിക് മാലിന്യങ്ങൾ തുടങ്ങിയവ പ്ലാസ്റ്റിക് കവറിലും ചാക്കിലും കെട്ടിയാണ് വലിച്ചെറിഞ്ഞിരിക്കുന്നത്.
പ്രദേശത്തൂടെ ഒഴുകുന്ന കൈത്തോട് മാലിന്യവാഹിനിയാണ്. ഓടകളിലും പ്ലാസ്റ്റിക് മാലിന്യങ്ങളും കുപ്പികളും നിറഞ്ഞിരിക്കുയാണ്. പത്തനംതിട്ട
സ്വകാര്യ ബസ് സ്റ്റാൻഡിനു പിന്നിലെ പറമ്പിൽ വലിച്ചെറിഞ്ഞ മാലിന്യങ്ങൾ. ചിത്രം: മനോരമ
വേണം നിരീക്ഷണ ക്യാമറകൾ?
നഗരസഭയിൽ നിലവിൽ നാലിടത്താണ് തുമ്പൂർമുഴി മാതൃകയിലുള്ള മാലിന്യസംസ്കരണ പ്ലാന്റുകൾ സ്ഥാപിച്ചിട്ടുള്ളത്.
കുമ്പഴ, പഴയബസ് സ്റ്റാൻഡ്, പുതിയ ബസ് സ്റ്റാൻഡ്, മാർക്കറ്റ് എന്നിവിടങ്ങളിലാണ് പ്ലാന്റുകളുള്ളത്.2 ബയോഗ്യാസ് പ്ലാന്റുകളും പ്രവർത്തിക്കുന്നുണ്ട്. ഇത്തരം പ്ലാന്റുകളുണ്ടായിട്ടും മാലിന്യസംസ്കരണം കൃത്യമായി നടത്താൻ കഴിയുന്നില്ല.നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കാത്തതുമൂലം പല സ്ഥലങ്ങളും ഡംപിങ് സൈറ്റുകളായി മാറുകയാണ്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]