വെണ്ണിക്കുളം ∙ വൈദ്യുതി ലൈനുകളുടെ സുരക്ഷയുടെ പേരിൽ പ്രദേശങ്ങളിൽ നടക്കുന്ന അനിയന്ത്രിതമായ മരംവെട്ട് ജനങ്ങൾക്ക് ദുരിതമാകുന്നതായി പരാതി. സുരക്ഷയെക്കാൾ അധികം ജനങ്ങളുടെ ക്ഷമ പരീക്ഷിക്കുന്നു എന്നാണു നാട്ടുകാരുടെ പരാതി.
വാളക്കുഴി റോഡിൽ വഞ്ചികപ്പാറയ്ക്കടുത്തു നടന്ന ടച്ചിങ് വെട്ട് അധികൃതരുടെ അനാസ്ഥയുടെ സാക്ഷ്യപത്രമാണ്. വൻമരങ്ങളും ചില്ലകളും കൂട്ടത്തോടെ വെട്ടിവീഴ്ത്തി വലിയതോട്ടിലും റോഡരികിലും തള്ളിയിരിക്കുകയാണ്.
തോട്ടിലേക്ക് ഇട്ടതിനാൽ നീരൊഴുക്ക് തടസ്സപ്പെട്ടിരിക്കുകയാണ്. വേനലായതിനാൽ നീരൊഴുക്ക് കുറഞ്ഞ വലിയതോട്ടിൽ ജലം കെട്ടിനിൽക്കുന്നതിനൊപ്പം മാലിന്യങ്ങളും ദുർഗന്ധവും പടരുകയും ചെയ്യുന്നു.
എന്നാൽ ഉത്തരവാദിത്തപ്പെട്ടവർ യാതൊരു നടപടിയും സ്വീകരിക്കുന്നില്ല.
വൈദ്യുതി ലൈനിന്റെ സുരക്ഷയുടെ പേരിൽ മുറിക്കുന്ന മരങ്ങളിൽ പലതും ലൈനിനു യാതൊരു ഭീഷണിയുമില്ലാത്തവയാണെന്നു നാട്ടുകാർ പറയുന്നു. ചില മരങ്ങളുടെ പകുതി മാത്രം മുറിച്ച് ഉപേക്ഷിക്കുന്ന പ്രവൃത്തിയും ആവശ്യമില്ലാത്ത മരങ്ങൾ വരെ നശിപ്പിക്കുന്നു.വലിയ തോട്ടിൽ വെട്ടിയിട്ട
മരങ്ങളും ചില്ലകളും നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് കെഎസ്ഇബി വെണ്ണിക്കുളം സെക്ഷൻ ഓഫിസിൽ പലതവണ പരാതി നൽകിയെങ്കിലും നടപടിയെടുത്തില്ലെന്നു നാട്ടുകാർ പറയുന്നു. പൊതുജനങ്ങളുടെ ജീവനും സുരക്ഷയും സംബന്ധിച്ച വിഷയത്തിൽ അധികൃതരുടെ അനാസ്ഥ തുടരുകയാണ്.
6 MINUTES AGO 13 MINUTES AGO 25 MINUTES AGO വെട്ടിയ മരച്ചില്ലകൾ ഉടമസ്ഥന്റെ പുരയിടത്തിലേക്ക് മാറ്റാതെ റോഡരികിൽ ഉപേക്ഷിക്കുന്നത് കാൽനടയാത്രക്കാർക്കും വാഹനയാത്രികർക്കും ഭീഷണിയാണ്. കഴിഞ്ഞ ദിവസം മുതുപാലയ്ക്കടുത്തു റോഡരികിൽ ഉപേക്ഷിച്ച മരച്ചില്ലയിൽ തട്ടി സ്കൂട്ടർ യാത്രികനു റോഡിൽ വീണ് പരുക്കേറ്റിരുന്നു.
പൊതുജനങ്ങളുടെ മരങ്ങളും വിളകളും മനുഷ്യത്വമില്ലാതെ വെട്ടിമാറ്റുന്നത് അംഗീകരിക്കാനാകില്ലെന്നും റോഡരികുകളിലും തോടുകളിലും ഉപേക്ഷിച്ച മരങ്ങളും ചില്ലകളും നീക്കം ചെയ്യണമെന്നും ആവശ്യപ്പെട്ടു ജില്ലാ പഞ്ചായത്ത് അംഗം നീതു മാമ്മൻ കൊണ്ടൂർ കെഎസ്ഇബി എക്സിക്യൂട്ടീവ് എൻജിനീയർക്കു പരാതിയും നൽകിയിട്ടുണ്ട്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

