പത്തനംതിട്ട ∙ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട
ദീനാമ്മ റോയിയുടെ അനുമോദന ചടങ്ങിനിടെ ഡിസിസി പ്രസിഡന്റ് സതീഷ് കൊച്ചുപറമ്പിൽ രാഷ്ട്രീയ പ്രസംഗം നടത്തിയെന്നാരോപിച്ച് എൽഡിഎഫ് അംഗങ്ങൾ ബഹളമുയർത്തി. അനുമോദനയോഗം ബഹിഷ്കരിക്കുകയാണെന്ന് പ്രഖ്യാപിച്ച ഇടത് അംഗങ്ങൾ മുദ്രാവാക്യം വിളിച്ച് പുറത്തേക്ക് നീങ്ങി. ജില്ലാ പഞ്ചായത്ത് കോൺഫറൻസ് ഹാളായിരുന്നു വേദി.
ദീനാമ്മയെ അഭിനന്ദിക്കാൻ ആന്റോ ആന്റണി എംപി, ഡിസിസി പ്രസിഡന്റ് സതീഷ് കൊച്ചുപറമ്പിൽ, പി.മോഹൻരാജ് തുടങ്ങിയ നേതാക്കൾ ഇവിടേക്ക് എത്തിയിരുന്നു.
ഡിസിസി പ്രസിഡന്റിന്റെ പ്രസംഗത്തിനിടെയാണ് ജില്ലാ പഞ്ചായത്ത് മെംബർ എ.എൻ.സലീമിന്റെ നേതൃത്വത്തിൽ എൽഡിഎഫ് അംഗങ്ങൾ പ്രതിഷേധവുമായി എഴുന്നേറ്റത്. കഴിഞ്ഞ 5 വർഷം ജില്ലയിൽ വികസനപ്രവർത്തനങ്ങൾ ഒന്നും നടന്നില്ലെന്ന് ഡിസിസി പ്രസിഡന്റ് ആരോപണം ഉന്നയിച്ചതായും ഈ പ്രവൃത്തി ജനാധിപത്യ മര്യാദയ്ക്ക് ചേർന്നതല്ലെന്നും ഇടത് അംഗങ്ങൾ കുറ്റപ്പെടുത്തി.
ജില്ലാ പഞ്ചായത്ത് സെക്രട്ടറിക്കും ഇക്കാര്യം ചൂണ്ടിക്കാട്ടി പരാതി നൽകി. അന്വേഷണം നടത്തി നടപടി കൈക്കൊള്ളണമെന്നും എൽഡിഎഫ് അംഗങ്ങൾ ആവശ്യപ്പെട്ടു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

