ശബരിമല ∙ കുത്തനെയുള്ള നീലിമലയും അപ്പാച്ചിമേടും വേഗത്തിൽ കയറുന്നത് ഹൃദ്രോഗത്തിന് ഇടയാക്കുന്നതായി ആരോഗ്യ വകുപ്പ്. തീർഥാടകർക്കായി ശബരിമലയിൽ ചികിത്സാ സൗകര്യങ്ങൾ ഉണ്ടെങ്കിലും മലകയറുമ്പോഴുള്ള ആരോഗ്യ പ്രശ്നങ്ങൾ ഒഴിവാക്കാൻ ദർശനത്തിന് എത്തുന്നതിനു മുൻപ് തീർഥാടകർ ലഘു വ്യായാമവും നടത്തണമെന്നും ആരോഗ്യ വകുപ്പ് നിർദേശിക്കുന്നു.
പമ്പയിൽ ആരോഗ്യ വകുപ്പിന്റെ കൺട്രോൾ റൂം ഉണ്ട്.
ഫോൺ നമ്പർ 04735- 203232 . ഇവിടേക്ക് വിളിച്ച് അടിയന്തര സാഹചര്യ വിവരങ്ങൾ, സ്ഥലം എന്നിവ അറിയിച്ചാൽ ഉടൻ ഏറ്റവും അടുത്ത അടിയന്തര മെഡിക്കൽ യൂണിറ്റിൽ നിന്ന് സ്റ്റാഫ് നഴ്സ് ഉൾപ്പെടെ ഉള്ളവരുടെ സേവനം ലഭിക്കും.
ഒപ്പം സ്ട്രെച്ചറുകൾ, ആംബുലൻസ് എന്നിവയും ക്രമീകരിക്കും. പുറമേ രോഗികളെ സ്വീകരിക്കാൻ ഏറ്റവും അടുത്തുള്ള ആശുപത്രിക്ക് വിവരം കൈമാറും.
ഹോട്ട് ലൈൻ ഫോൺ വഴിയാണ് ഏകോപനം നടപ്പാക്കുന്നതെന്ന് നോഡൽ ഓഫിസർ ഡോ. കെ.
കെ. ശ്യാംകുമാർ പറഞ്ഞു.
മറ്റ് പ്രധാന നിർദേശങ്ങൾ
∙ മലകയറുന്ന വേളയിൽ ക്ഷീണം അനുഭവപ്പെട്ടാൽ വിശ്രമിച്ചു സാവധാനം മാത്രം യാത്ര തുടരുക.
∙ ആവശ്യമെങ്കിൽ കാനന പാതയിൽ ക്രമീകരിച്ചിട്ടുള്ള അടിയന്തര മെഡിക്കൽ യൂണിറ്റിൽ കയറി ഓക്സിജൻ എടുക്കണം. ∙ വയർ നിറയെ ഭക്ഷണം കഴിച്ച് മല കയറരുത്.
ലഘുഭക്ഷണം ആകാം. ∙ നിർജലീകരണം ഒഴിവാക്കാൻ ചൂട് വെള്ളം കുടിക്കണം.
സോഡാ പാനീയങ്ങൾ ഒഴിവാക്കുക. ∙ മല കയറുന്നതിനു മുൻപ് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടാൽ പമ്പയിലെ ആശുപത്രിയിൽ ചികിത്സ തേടണം.
∙ സ്ഥിരമായി കഴിക്കുന്ന മരുന്നുകൾ വ്രതകാലത്ത് നിർത്തരുത്. യാത്രയിൽ മരുന്ന് കുറിപ്പടികൾ കൈവശം കരുതണം.
സ്വയം ചികിത്സ ഒഴിവാക്കണം. ∙ പേശിവലിവ് ഒഴിവാക്കാൻ ധാരാളം വെള്ളം കുടിക്കണം.
∙ പാമ്പ് കടിയേറ്റാൽ ശരീരം അനക്കാതെ സൗകര്യപ്രദമായി ഇരിക്കണം. മുറിവ് കത്തിയോ ബ്ലേഡോ ഉപയോഗിച്ചു വലുതാക്കരുത്.
മുറിവേറ്റ ഭാഗം മുറുക്കി കെട്ടരുത്. വിഷം ഊറ്റിയെടുക്കാൻ ശ്രമിക്കുന്നതും അപകടമാണ്.
കടിയേറ്റ ഭാഗം ഉയർത്തിവയ്ക്കരുത്. ∙ പമ്പു കടിയേറ്റാൽ ഉടൻ എമർജൻസി മെഡിക്കൽ കൺട്രോൾ റൂമിൽ വിവരം അറിയിച്ച് ചികിത്സ തേടണം.
സന്നിധാനം, പമ്പ, നീലിമല, അപ്പാച്ചിമേട്, നിലയ്ക്കൽ തുടങ്ങി എല്ലാ ആശുപത്രികളിലും ആന്റിവെനം സജ്ജമാക്കിയിട്ടുണ്ട്. ∙ എമർജൻസി മെഡിക്കൽ കൺട്രോൾ റൂം ഫോൺ 04735- 203232 .
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

