റാന്നി ∙ വൈദ്യുതി വിതരണം തടസ്സപ്പെടുത്താതെ 110 കെവി സബ് സ്റ്റേഷൻ നവീകരണം. 11 കെവി പാനൽ മാറ്റിവെയ്ക്കുന്ന പണികളാണ് കഴിഞ്ഞ 3 ദിവസങ്ങളായി നടന്നത്.
പാതി ഭാഗം മാത്രമേ പൂർത്തിയായിട്ടുള്ളൂ. ഇന്നും നാളെയും 30നും ശേഷിക്കുന്ന പണികൾ തുടരും.
ഈ 3 ദിവസങ്ങളിലും സബ് സ്റ്റേഷനിൽ നിന്ന് വൈദ്യുതി വിതരണം ഉണ്ടാകില്ല.
റാന്നി സബ് സ്റ്റേഷന്റെ പരിധിയിൽ ഇട്ടിയപ്പാറ, വെച്ചൂച്ചിറ, ഉതിമൂട്, ചെത്തോങ്കര, എബിസി ടൗൺ, റാന്നി, തീയാടിക്കൽ, വടശേരിക്കര, തലച്ചിറ, പുതമൺ എന്നീ 11 കെവി ഫീഡറുകളാണുള്ളത്. മുൻപ് റാന്നി, വെച്ചൂച്ചിറ, വടശേരിക്കര എന്നീ ഫീഡറുകൾ മാത്രമാണ് ഉണ്ടായിരുന്നത്.
വൈദ്യുതി വിതരണം കൂടുതൽ കാര്യക്ഷമമാക്കാനാണ് പിന്നീട് 11 കെവി ഫീഡറുകളുടെ എണ്ണം വർധിപ്പിച്ചത്.
കൂടുതൽ ട്രാൻസ്ഫോമറുകളും 11 കെവി ലൈനുകളും സ്ഥാപിച്ചിരുന്നു. പ്രധാന മേഖലകളെല്ലാം ഏരിയൽ ബഞ്ച് കേബിളുകളുടെ പരിധിയിലാക്കുകയും ചെയ്തു. സമീപ പ്രദേശങ്ങളിലെ സബ് സ്റ്റേഷനുകളിൽ നിന്ന് വൈദ്യുതി ബാക്ക് ഫീഡ് ചെയ്യാനുള്ള സംവിധാനം മെച്ചപ്പെടുത്തിയതാണ് ഇതിലേറെ നേട്ടമായത്.
റാന്നി സബ് സ്റ്റേഷനിലെ വൈദ്യുതി വിതരണം തടസ്സപ്പെട്ടാൽ ബാക്ക് ഫീഡ് സംവിധാനത്തിലൂടെ മറ്റു സബ് സ്റ്റേഷനുകളിൽ നിന്ന് വൈദ്യുതി എത്തിക്കാം.
കഴിഞ്ഞ 3 ദിവസങ്ങളിലും ഇന്നു മുതൽ 3 ദിവസങ്ങളിലും വൈദ്യുതി മുടക്കം നേരിടാത്തത് ഇതുമൂലമാണ്. എരുമേലി, പെരുന്തേനരുവി, പെരുനാട്, ചിറ്റാർ, കോഴഞ്ചേരി, പത്തനംതിട്ട
എന്നീ സബ് സ്റ്റേഷനുകളിൽ നിന്ന് റാന്നി മേഖലകളിലേക്ക് വൈദ്യുതി ബാക്ക് ഫീഡ് ചെയ്യാനാണ് സൗകര്യമുള്ളത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

