റേഷൻ കാർഡ് തരം മാറ്റം: അപേക്ഷ:
റാന്നി ∙ പൊതുവിഭാഗം റേഷൻ കാർഡുകൾ മുൻഗണന/ പിഎച്ച്എച്ച് വിഭാഗത്തിലേക്ക് തരംമാറ്റുന്നതിന് അപേക്ഷ ക്ഷണിച്ചു. പഞ്ചായത്ത്/ നഗരസഭയിൽ നിന്നുള്ള ബിപിഎൽ സാക്ഷ്യപത്രം, അംഗത്തിന് ഗുരുതര രോഗങ്ങളായ അർബുദം, വൃക്ക, ഹൃദയ സംബന്ധമായ അസുഖം, പക്ഷാഘാതം എന്നീ അസുഖങ്ങൾക്ക് ചികിത്സയിലാണെങ്കിൽ ഡോക്ടറുടെ സാക്ഷ്യപത്രം, ഭൂ/ ഭവന രഹിതരാണെങ്കിൽ വില്ലേജ് ഓഫിസറുടെ സാക്ഷ്യപത്രം, ഏതെങ്കിലും പദ്ധതിപ്രകാരം വീട് ലഭ്യമായിട്ടുണ്ടെങ്കിൽ ബന്ധപ്പെട്ട
പഞ്ചായത്ത്/ ബ്ലോക്ക്/ ജില്ലാ പഞ്ചായത്ത്/ നഗരസഭയിൽ നിന്നുള്ള സാക്ഷ്യപത്രം എന്നിവ അക്ഷയ വഴിയോ സിറ്റിസൻ ലോഗിൻ വഴിയോ ഒക്ടോബർ 20 വരെ അപേക്ഷിക്കാമെന്ന് സപ്ലൈ ഓഫിസർ അറിയിച്ചു. 04735 227504.
താൽക്കാലിക അധ്യാപക ഒഴിവ്
വടക്കടത്തുകാവ് ∙ ഗവ.
വൊക്കേഷനൽ ഹയർസെക്കൻഡറി സ്കൂളിൽ വിഎച്ച്എസ്ഇ വിഭാഗത്തിൽ നോൺ വൊക്കേഷനൽ ടീച്ചർ ഇംഗ്ലിഷ് (ജൂനിയർ) തസ്തികയിൽ താൽക്കാലിക അധ്യാപക ഒഴിവുണ്ട്. താൽപര്യമുള്ള എംഎ, ബിഎഡ്, സെറ്റ് യോഗ്യതയുള്ള ഉദ്യോഗാർഥികൾ 29ന് രാവിലെ 11ന് പ്രിൻസിപ്പലിന്റെ ഓഫിസിൽ ഹാജരാകണം.
ചിത്രരചന മത്സരം
പത്തനംതിട്ട
∙ ഗാന്ധി ജയന്തിയോടനുബന്ധിച്ച് വൈസ്മെൻ ഇന്റർനാഷനൽ കവിയൂർ– മുണ്ടിയപ്പള്ളി ക്ലബ് ഒക്ടോബർ 2ന് സ്കൂൾ വിദ്യാർഥികൾക്കായി ചിത്രരചന മത്സരം സംഘടിപ്പിക്കും. യുപി– ഹൈസ്കൂൾ വിഭാഗം വിദ്യാർഥികൾക്ക് പങ്കെടുക്കാം.
വിജയികൾക്ക് കാഷ് അവാർഡ് നൽകും. ‘ഗാന്ധിജിയുടെ സ്വാതന്ത്ര്യ സമരങ്ങൾ’ എന്നതാണ് വിഷയം.
27ന് അകം റജിസ്റ്റർ ചെയ്യണം. വിലാസം: റോയി വർഗീസ്, ഇലവുങ്കൽ, മുണ്ടിയപ്പള്ളി– 689581.
ഫോൺ: 9656804828.
ഗതാഗത നിയന്ത്രണം
പത്തനംതിട്ട∙ വട്ടകുളഞ്ഞി-പുലരി റോഡിൽ കോൺക്രീറ്റ് നടക്കുന്നതിനാൽ നാളെ മുതൽ വാഹന ഗതാഗതം നിരോധിച്ചു. വട്ടകുളഞ്ഞി ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾ മല്ലശ്ശേരിമുക്ക് റോഡുവഴിയും പുലരി ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾ ഈട്ടിമൂട്ടിൽപടി വഴിയും പോകണം.
കോട്ടാംപാറ ഗതാഗതം പുനഃസ്ഥാപിച്ചു
കൊക്കാത്തോട് ∙ കോട്ടാംപാറയിൽ മരം കടപുഴകി വീണുണ്ടായ ഗതാഗതം തടസ്സം നീക്കി.
വെള്ളിയാഴ്ച വൈകിട്ടാണ് കോട്ടാംപാറ പുളിനിൽക്കുന്നതിൽ മോഹൻദാസിന്റെ പറമ്പിൽ നിന്ന് മരുതി മരം കടപുഴകി വൈദ്യുതി കമ്പികളിലേക്ക് വീണത്. ഇതോടെ ഗതാഗതം തടസ്സപ്പെട്ടു.
ഇന്നലെ രാവിലെ കോന്നിയിൽ നിന്ന് കോട്ടാംപാറയിലേക്ക് പോയ കെഎസ്ആർടിസി ബസ് കറ്റാനം പടിയിൽ നിന്ന് തിരികെ മടങ്ങി. ഇതിനു ശേഷം നാട്ടുകാർ മരം മുറിച്ചുനീക്കി ഗതാഗതം പുനഃസ്ഥാപിച്ചു.
ദന്തപരിശോധന ക്യാംപ്
കൊറ്റനാട് ∙ വൈഎംസിഎയുടെ സൗജന്യ ദന്തപരിശോധന ക്യാംപ് ഒക്ടോബർ ഒന്നിന് 9.30ന് കുമ്പളന്താനം സെന്റ് മേരീസ് മലങ്കര കത്തോലിക്കാ പള്ളിയങ്കണത്തിൽ ഫാ.
ഫിലിപ് വട്ടമറ്റം ഉദ്ഘാടനം ചെയ്യും. വൈഎംസിഎ പ്രസിഡന്റ് സുനീഷ് തടിയിൽ അധ്യക്ഷത വഹിക്കും.ഡോ.റൂബി മേരി ക്ലാസുകൾ നയിക്കും.
9495835862. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]