പഴകുളം∙ ആലുംമൂട്–പാറക്കൂട്ടം റോഡിലെ കലുങ്കു തകർന്നു റോഡ് ഇടിഞ്ഞുതാണ് അപകട ഭീഷണിയായിട്ടും കലുങ്കിന്റെ പുനർനിർമാണം വൈകുന്നു.
പഴകുളം സനാതന ഗ്രന്ഥശാലയ്ക്കു സമീപമാണു കലുങ്ക് തകർന്നു റോഡിന്റെ വശം താഴേക്ക് ഇരുത്തിയത്. ഇവിടം അപകടാവസ്ഥയിലായിട്ട് മാസങ്ങൾ ഏറെയായിട്ടും ആ സ്ഥലത്ത് അപകടമുന്നറിയിപ്പിനായി വീപ്പകൾ നിരത്തിവച്ചതല്ലാതെ അപകടം ഒഴിവാക്കാൻ ഒരു നടപടിയും ഇതുവരെ സ്വീകരിച്ചിട്ടില്ല.
കനത്ത മഴ കൂടി പെയ്യുന്നതിനാൽ റോഡിന്റെ വശം താഴേക്ക് ഇടിഞ്ഞു വീഴാനുള്ള സാധ്യത കൂടുതലാണ്. അമിത ഭാരം കയറ്റിയ ടിപ്പർ ലോറികളും സ്കൂൾ ബസുകൾ ഉൾപ്പെടെ ഒട്ടേറെ വാഹനങ്ങൾ ദിനം പ്രതി ഇതുവഴി സഞ്ചരിക്കുന്നുണ്ട്. ഒരു ദുരന്തം ഉണ്ടായിട്ടേ എന്തെങ്കിലും ചെയ്യൂ എന്ന മട്ടിലാണ് അധികൃതർ എന്ന് നാട്ടുകാർ ആരോപിച്ചു.
റോഡിലെ അപകടാവസ്ഥ കണക്കിലെടുത്തു വിവിധ സംഘടനകളും പ്രതിഷേധവുമായി രംഗത്ത് എത്തിയിരുന്നു എന്നിട്ടു പോലും അധികൃതർ അനങ്ങിയിട്ടില്ല. അടിയന്തരമായി പിഡബ്ല്യുഡി അധികൃതർ സ്ഥലം സന്ദർശിച്ച് വേണ്ട
നടപടികൾ ഉടൻ കൈക്കൊള്ളണമെന്നു നാട്ടുകാർ ആവശ്യപ്പെട്ടു.
യൂത്ത്കോൺഗ്രസ് പരാതി നൽകി
ആലുംമൂട്–പാറക്കൂട്ടം റോഡിലെ തകർന്ന കലുങ്ക് പുനർനിർമിക്കണമെന്നാവശ്യപ്പെട്ടു യൂത്ത്കോൺഗ്രസ് പിഡബ്ല്യുഡി അധികൃതർക്കു പരാതി നൽകി. യൂത്ത്കോൺഗ്രസ് സംസ്ഥാന സെക്രട്ടറി അനന്തു ബാലൻ, നിയോജക മണ്ഡലം വൈസ്പ്രസിഡന്റ് അരവിന്ദ് ചന്ദ്രശേഖർ, ജനറൽ സെക്രട്ടറി അഭിരാം കൈതയ്ക്കൽ എന്നിവരുടെ നേതൃത്വത്തിലാണ് പരാതി നൽകിയത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]